സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് അന്തരിച്ചു

Last Updated:

മന്ത്രി പദവിയോടെ സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി, ഉന്നത പണ്ഡിതസഭയുടെ അധ്യക്ഷൻ, ഇസ്ലാമിക ഗവേഷണത്തിനും ഫത്വയ്ക്കുമായുള്ള ജനറല്‍ പ്രസിഡന്‍സിയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു

ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ്
ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ്
റിയാദ്: സൗദി അറേബ്യ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ് അന്തരിച്ചു. 82 വയസായിരുന്നു. സൗദിയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു അദ്ദേഹം. മന്ത്രി പദവിയോടെ സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി, ഉന്നത പണ്ഡിതസഭയുടെ അധ്യക്ഷൻ, ഇസ്ലാമിക ഗവേഷണത്തിനും ഫത്വയ്ക്കുമായുള്ള ജനറല്‍ പ്രസിഡന്‍സിയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലും മദീനയിലെ പ്രവാചക പള്ളിയിലും രാജ്യത്തുടനീളമുള്ള പള്ളികളിലും ഷെയ്ഖ് അല്‍ ശൈഖിന് വേണ്ടി പ്രാർത്ഥന നിര്‍വഹിക്കാന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ ഷെയ്ഖിനും ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസിനും ശേഷം രാജ്യത്തെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു അദ്ദേഹം. 1943 നവംബര്‍ 30ന് മക്കയിലായിരുന്നു ജനനം. 1999-ലാണ് ഗ്രാന്‍ഡ് മുഫ്തി സ്ഥാനത്തേക്ക് നിയമിതനായത്. ശരീഅത്ത് നിയമം വ്യാഖ്യാനിക്കുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഫത്വകള്‍ പുറപ്പെടുവിക്കുകയും ചെയ്ത അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള മതപണ്ഡിതനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് അന്തരിച്ചു
Next Article
advertisement
Love Horoscope January 10 | വെല്ലുവിളികളെ മറികടക്കാൻ ക്ഷമ, വ്യക്തമായ ആശയവിനിമയം, സഹാനുഭൂതി എന്നിവ ആവശ്യമാണ് : ഇന്നത്തെ പ്രണയഫലം അറിയാം
വെല്ലുവിളികളെ മറികടക്കാൻ ക്ഷമ, വ്യക്തമായ ആശയവിനിമയം, സഹാനുഭൂതി എന്നിവ ആവശ്യമാണ് : ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ പോസിറ്റീവ് മാറ്റങ്ങൾക്കും അവസരങ്ങൾക്കും സാധ്യതയുണ്ട്

  • തെറ്റിദ്ധാരണകളും വൈകാരിക വെല്ലുവിളികളും നേരിടേണ്ടിവരും

  • സഹാനുഭൂതിയും പ്രണയബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കും

View All
advertisement