Saudi Arabia| അന്താരാഷ്ട്ര സർവീസുകൾ ഭാഗികമായി പുനഃരാരംഭിച്ച് സൗദി; തിരികെ എത്തുന്നവർക്ക് മൂന്നു ദിവസം ക്വാറന്റീന്‍

Last Updated:

തിരികെ എത്തുന്ന എല്ലാവരും മൂന്ന് ദിവസത്തേക്ക് ഹോം ക്വാറന്റീനിൽ കഴിയണമെന്നും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാൻ രാജ്യത്ത് പ്രവേശിച്ച് 48 മണിക്കൂർ കഴിഞ്ഞ് പിസിആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ജിഎസിഎ പറഞ്ഞു.

ജിദ്ദ: സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ഏർപ്പെടുത്തിയ താൽക്കാലിക യാത്രാ വിലക്കിൽ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കാനുള്ള സൗദി അധികൃതരുടെ തീരുമാനത്തെത്തുടർന്നാണ് ചൊവ്വാഴ്ച മുതൽ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിച്ചിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയവുമായും മറ്റ് സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് ഈ ഘട്ടത്തിൽ വിമാന സർവീസുകൾ നടത്താൻ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും സജ്ജമാണെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിട്ടി പ്രസ്താവനയിൽ പറഞ്ഞു.
തിരികെ എത്തുന്ന എല്ലാവരും മൂന്ന് ദിവസത്തേക്ക് ഹോം ക്വാറന്റീനിൽ കഴിയണമെന്നും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാൻ രാജ്യത്ത് പ്രവേശിച്ച് 48 മണിക്കൂർ കഴിഞ്ഞ് പിസിആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ജിഎസിഎ പറഞ്ഞു. അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു.
advertisement
ജിസിസി പൗരന്മാരെയും സൗദി ഇതര യാത്രക്കാരെയും സാധുവായ വിസ കൈവശമുള്ള എക്സിറ്റ്, റീഇൻട്രി, റെസിഡൻസി പെർമിറ്റ് (ഇകാമ) ഉൾപ്പെടെയുള്ളവരെയും രാജ്യത്തിനകത്തേക്കും പുറത്തേക്കും സന്ദർശക വിസയുളളവരെയും യാത്ര ചെയ്യാൻ അനുവദിക്കാമെന്ന് ചൊവ്വാഴ്ച ട്രാവൽ ഏജൻസികൾക്കും എയർലൈൻ കമ്പനികൾക്കും അയച്ച സർക്കുലറിൽ ജിഎസിഎ വ്യക്തമാക്കുന്നു.
വരുന്ന രാജ്യത്തെ ഒരു അംഗീകൃത ലാബിൽ നിന്നുള്ള കൊറോണ വൈറസ് നെഗറ്റീവ് മെഡിക്കൽ (പിസിആർ) പരിശോധനാ ഫലം നൽകിയില്ലെങ്കിൽ യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുവാദമില്ലെന്ന് അതോറിറ്റി നിർദേശിച്ചു. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന കോവിഡ്19 ആരോഗ്യ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും അനുസരിച്ചായിരിക്കും രാജ്യത്തേക്കുള്ള പ്രവേശനവും പുറത്തുകടക്കലുമെന്നും ഇതിൽ വ്യക്തമാക്കുന്നു.
advertisement
ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നവർക്കെതിരെ സിവിൽ ഏവിയേഷൻ നിയമത്തിലെ ആർട്ടിക്കിൾ 163 അനുസരിച്ച് പിഴ ചുമത്തുമെന്ന് ജി‌എ‌സി‌എ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വിമാന സർവീസുകളുടെ യാത്രാ വിലക്ക് എടുത്തുകളയുന്നതിനുള്ള നിർദിഷ്ട തീയതി 2021 ജനുവരി 1 ന് 30 ദിവസം മുമ്പ് പ്രഖ്യാപിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Saudi Arabia| അന്താരാഷ്ട്ര സർവീസുകൾ ഭാഗികമായി പുനഃരാരംഭിച്ച് സൗദി; തിരികെ എത്തുന്നവർക്ക് മൂന്നു ദിവസം ക്വാറന്റീന്‍
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement