സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; ഹിജ്‌റ പുതുവർഷമാരംഭിച്ചു

Last Updated:

മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് യുഎഇ ജൂണ്‍ 27 വെള്ളിയാഴ്ച പൊതു, സ്വകാര്യ മേഖലകളില്‍ ഒരു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

News18
News18
ഹിജ്‌റ പുതുവര്‍ഷം കുറിച്ച് മുഹറം മാസപ്പിറവി സൗദിയില്‍ ദൃശ്യമായി. ബുധനാഴ്ച വൈകുന്നേരം മഗ്‌രിബ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സൗദിയില്‍ മുഹറം 1447-ന് ആരംഭം കുറിക്കുന്ന മാസപ്പിറവി കണ്ടതോടെയാണ് ഇസ്ലാമിക് പുതുവര്‍ഷമായ ഹിജ്‌റ ഔപചാരികമായി ആരംഭിച്ചത്. ഇതിനു മുമ്പുള്ള ദുല്‍ഹജ്ജ് മാസം 29 ദിവസം നീണ്ടുനിന്നതായും സ്ഥിരീകരിച്ചു. മേയ് 28 മുതല്‍ ജൂണ്‍ 25 വരെയാണ് ദുല്‍ഹജ്ജ് മാസം ഉണ്ടായത്.
മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് യുഎഇ ജൂണ്‍ 27 വെള്ളിയാഴ്ച പൊതു, സ്വകാര്യ മേഖലകളില്‍ ഒരു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. സൗദിനിവാസികള്‍ക്ക് പുണ്യമാസപ്പിറവി ആചരിക്കുന്നതിനായാണ് പൊതുഅവധി നല്‍കിയത്.
ഹിജ്‌റ പുതുവര്‍ഷം എന്താണ് ?
ഇസ്ലാമിക് ചരിത്രത്തിലെ ഒരു അടിസ്ഥാന നിമിഷത്തെ അനുസ്മരിപ്പിക്കുന്നതാണ് ഹിജ്‌റ പുതുവര്‍ഷം. 622 സിഇയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനത്തെയാണ് ഹിജ്‌റ സൂചിപ്പിക്കുന്നത്. ഈ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക ചാന്ദ്ര കലണ്ടറിന് തുടക്കം കുറിക്കുന്നത്. മുസ്ലീം സമൂഹത്തിന്റെ ആദ്യകാല രൂപീകരണത്തെയും ഇത് പ്രതീകപ്പെടുത്തുന്നു.
advertisement
ഈദ് ഉല്‍ ഫിത്തര്‍ അല്ലെങ്കില്‍ ഈദ് ഉല്‍ അദ്ഹ പോലുള്ള ആഘോഷങ്ങള്‍ ഈ അവസരത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും മുഹറം മാസപ്പിറവിയും മുസ്ലീം സമുദായത്തെ സംബന്ധിച്ച് പ്രധാന ആത്മീയ, സാംസ്‌കാരിക പരിപാടിയായി തുടരുന്നു. വ്യക്തിപരമായ ധ്യാനം, പ്രാര്‍ത്ഥന, മതപരമായ ധ്യാനം എന്നിവ ഈ ദിവസം പ്രോത്സാഹിപ്പിക്കുന്നു.
മുഹറം: സമാധാനത്തിന്റെയും ധ്യാനത്തിന്റെയും പുണ്യമാസം
ഇസ്ലാമിക ഗ്രന്ഥങ്ങളിലും പാരമ്പര്യത്തിലും വേരൂന്നിയ നാല് പുണ്യ മാസങ്ങളില്‍ ഒന്നാണ് മുഹറം. ഈ മാസം ഇസ്ലാമിനെ സംബന്ധിച്ച് യുദ്ധം നിഷിദ്ധമാണ്. ഇതുതന്നെയാണ് മുഹറം മാസത്തിന്റെ ആത്മീയ പ്രത്യേകതയും. ഇത് ഉയര്‍ന്ന തലത്തിലുള്ള ഭക്തി പ്രകടിപ്പിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആന്തരിക പ്രതിഫലനത്തിനുമുള്ള സമയമാക്കി ഈ മാസത്തെ മാറ്റുന്നു.
advertisement
മുഹറം ഒന്ന് കലണ്ടര്‍ വര്‍ഷാരംഭം മാത്രമല്ല. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് അവരുടെ ആത്മീയ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും പുതുക്കാനുള്ള ഒരു ക്ഷണവുമാണ്. അതിനാല്‍, നിരവധി വിശ്വാസികള്‍ ഈ സമയം അവരുടെ വിശ്വാസ ആചാരങ്ങള്‍ പുനഃപരിശോധിക്കാനും, ധാര്‍മ്മിക തീരുമാനങ്ങള്‍ എടുക്കാനും, ക്ഷമ തേടാനും ഉപയോഗിക്കുന്നു.
യുഎഇ, മൊറോക്കോ, സിറിയ എന്നിവയുള്‍പ്പെടെ 20-ല്‍ അധികം രാജ്യങ്ങള്‍ ഹിജ്‌റ പുതുവര്‍ഷാരംഭത്തെ ഒരു ദേശീയ അവധിയായി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിലുടനീളം ഈ അവസരത്തിന്റെ സാംസ്‌കാരികവും മതപരവുമായ പ്രസക്തി ഇതുവഴി ശക്തിപ്പെടുത്തുന്നു.
advertisement
എന്തുകൊണ്ടാണ് എല്ലാ വര്‍ഷവും തീയതി മാറുന്നത്?
ഹിജ്‌റ കലണ്ടര്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക കലണ്ടര്‍ ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് അത് സൗരചക്രത്തെക്കാള്‍ ചന്ദ്രന്റെ ഘട്ടങ്ങളെ ഇത് പിന്തുടരുന്നു. ഓരോ ചാന്ദ്ര മാസവും ആരംഭിക്കുന്നത് പുതിയ ചന്ദ്രക്കല കാണുന്നതോടെയാണ്. ഇതിനെ മാസപ്പിറവി ദൃശ്യമായി എന്ന് പറയുന്നു. ഇതിനാല്‍ റമദാന്‍, ഈദ് ഉല്‍ ഫിത്തര്‍, ഈദ് ഉല്‍ അദ്ഹ എന്നിവയുള്‍പ്പെടെയുള്ള ഇസ്ലാമിക തീയതികള്‍ ഗ്രിഗോറിയന്‍ കലണ്ടറില്‍ ഓരോ വര്‍ഷവും ഏകദേശം 10 മുതല്‍ 12 ദിവസം വരെ മുന്നോട്ടേക്ക് മാറാന്‍ കാരണമാകുന്നു.
advertisement
അതുകൊണ്ട് ഇസ്ലാമിക് പുതുവര്‍ഷം ഒരു നിശ്ചിത ഗ്രിഗോറിയന്‍ തീയതിയില്‍ അല്ല വര്‍ഷത്തില്‍ തുടങ്ങുന്നത്. ഈ വര്‍ഷം മുഹറം മാസപ്പിറവി കണ്ടിരിക്കുന്ന ജൂണ്‍ 25 ബുധനാഴ്ചയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; ഹിജ്‌റ പുതുവർഷമാരംഭിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement