ഇന്ത്യാക്കാർക്ക് ഗോൾഡൻ ചാൻസ്! 52 രാജ്യങ്ങളിലെ ലൈസന്‍സ് ഉള്ള സന്ദർശകർക്ക് യുഎഇയിൽ വാഹനമോടിക്കാം

Last Updated:

ലൈസന്‍സ് അനുമതിയും എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഈ നീക്കം ഡിജിറ്റല്‍ ഭരണത്തിലേക്കുള്ള ചുവടുവെപ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സ്ഥിരതാമസത്തിനല്ലാതെ യുഎഇയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ 52 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വന്തം ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഇവിടെ വാഹനമോടിക്കാം. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യുഎഇയിൽ താമസ വിസ എടുത്തിട്ടുള്ളവര്‍ക്ക് പ്രാക്ടിക്കല്‍, തീയറി ടെസ്റ്റുകള്‍ ഇല്ലാതെതന്നെ തങ്ങളുടെ മാതൃരാജ്യത്തെ ലൈസന്‍സ് യുഎഇ ലൈസന്‍സ് ആക്കി മാറ്റാനും സാധിക്കും.
എസ്റ്റോണിയ, ആല്‍ബനിയ, പോര്‍ച്ചുഗല്‍, ചൈന, ഹങ്കറി, ഗ്രീസ്, ഉക്രൈന്‍, ബള്‍ഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെര്‍ബിയ, സൈപ്രസ്, ലാത്‍വിയ, ലക്‌സംബെര്‍ഗ്, ലിത്വാനിയ, മാള്‍ട്ട, ഐസ്‍ലന്‍ഡ്, ഇസ്രായേല്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാല്‍ പട്ടികയില്‍ ഇന്ത്യ ഇല്ല. മാത്രമല്ല ദക്ഷിണകൊറിയന്‍ പൗരന്മാര്‍ക്ക് റെസിഡന്റ് പെര്‍മിറ്റ് ലഭിച്ചാല്‍ ലൈസന്‍സ് എക്‌സ്‌ചേഞ്ച് ചെയ്യാന്‍ മാത്രമേ അനുവാദമുള്ളൂ. അവര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് സന്ദര്‍ശന സമയത്ത് വാഹനമോടിക്കാന്‍ സാധിക്കില്ല.
advertisement
പൊതുസേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും സന്ദര്‍ശകര്‍ക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി യുഎഇ ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച മര്‍ഖൂസ് ഇനിഷ്യേറ്റീവിനു കീഴിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ലൈസന്‍സ് അനുമതിയും എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഈ നീക്കം ഡിജിറ്റല്‍ ഭരണത്തിലേക്കുള്ള ചുവടുവെപ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
വിവിധ മേഖലകളില്‍ ഇലക്ട്രോണിക്, സ്മാര്‍ട്ട് സോവനങ്ങള്‍ നല്‍കുന്ന യുഎഇ ഭരണകൂടത്തിന്റെ പദ്ധതികളുടെ ഭാഗമാണിത്. താമസവിസ നേടിയാല്‍ സ്വന്തം ഡ്രൈവിംഗ് ലൈസന്‍സ് യുഎഇ ലൈസന്‍സ് ആക്കിമാറ്റാമെന്ന് മാത്രമല്ല യുഎഇ പൗരന്മാര്‍ക്ക് പങ്കാളിത്ത രാജ്യങ്ങളില്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയും.
advertisement
അതേസമയം ഓരോന്നിനും പ്രത്യേക വ്യവസ്ഥകളുമുണ്ട്
52 രാജ്യങ്ങളില്‍ നിന്നുള്ള യുഎഇയില്‍ സ്ഥിരതമാസക്കാരല്ലാത്തവര്‍ക്കും സന്ദര്‍ശകര്‍ക്കും മാത്രമാണ് സ്വന്തം ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുമതി ഉണ്ടാകുക. ഇതുപ്രകാരം അവര്‍ യുഎഇ സന്ദര്‍ശിക്കുമ്പോള്‍ ദേശീയ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ കഴിയും. സ്ഥിരതാമസത്തിനായി യുഎഇയില്‍ എത്തിയതായിരിക്കരുതെന്ന നിബന്ധനയുണ്ട്. അതായത്, അവര്‍ താമസ ആവശ്യങ്ങള്‍ക്കായി രാജ്യത്ത് തുടരുന്നില്ലെങ്കില്‍ അധിക പരിശോധനകളോ പ്രാദേശിക ലൈസന്‍സോ ആവശ്യമില്ല.
അംഗീകാരമുള്ള പെര്‍മനന്റ് വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്കാണ് അത് യുഎഇ ലൈസന്‍സായി എക്‌സ്‌ചേഞ്ച് ചെയ്യാനാകുക. നിര്‍ദ്ദിഷ്ട ആവശ്യകതകള്‍ നിറവേറ്റുന്നതിനായിരിക്കണം ഇത്. ഇതിന് എഴുത്ത് പരീക്ഷയോ, റോഡ് ടെസ്‌റ്റോ ആവശ്യമില്ല. യുഎഇ റെസിഡന്‍സ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളു.
advertisement
രണ്ട് ഘട്ടത്തിലും വാഹനമേതാണെന്ന് അപേക്ഷകന്റെ ലൈസന്‍സില്‍ ഉള്‍കൊള്ളിച്ചിരിക്കണം. സാധാരണ മോട്ടോര്‍സൈക്കിളുകള്‍ക്കും ലൈറ്റ് വാഹനങ്ങള്‍ക്കുമാണ് ഇത് ബാധകമാകുക. 17 വയസ്സു മുതലുള്ളവര്‍ക്കാണ് ഇതിന് അനുമതിയുണ്ടാകുക. മെഡിക്കല്‍ പരിശോധന പാസായിരിക്കണമെന്ന നിബന്ധനയുമുണ്ട്. രാജ്യങ്ങള്‍ അനുസരിച്ച് ചില നിബന്ധനകളില്‍ മാറ്റമോ കൂടുതല്‍ വ്യവസ്ഥകളോ ഉണ്ടായിരിക്കും.
ഉഭയകക്ഷി ധാരണകളുടെ അടിസ്ഥാനത്തില്‍ ചില രാജ്യക്കാര്‍ ലൈസന്‍സ് എക്‌സ്‌ചേഞ്ച് ചെയ്യാന്‍ അപേക്ഷിക്കുമ്പോള്‍ തങ്ങളുടെ സ്വന്തം ലൈസന്‍സ് സറണ്ടര്‍ ചെയ്യേണ്ടതായും വന്നേക്കും. മര്‍ഖൂസ് പ്ലാറ്റ്‌ഫോം വഴിയാണ് ലൈസന്‍സ് മാറ്റത്തിന് അപേക്ഷിക്കേണ്ടത്. 600 ദിര്‍ഹമാണ് ഇതിനുള്ള ഫീസ്. നിലവിൽ കൈവശമുള്ള വിദേശ ലൈസന്‍സിന്റെ കോപ്പിയും ഒറിജിനലും അപേക്ഷകന്‍ സമര്‍പ്പിക്കണം. യുഎഇ ലൈസന്‍സ് കൊറിയറായി അയച്ചുനല്‍കും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇന്ത്യാക്കാർക്ക് ഗോൾഡൻ ചാൻസ്! 52 രാജ്യങ്ങളിലെ ലൈസന്‍സ് ഉള്ള സന്ദർശകർക്ക് യുഎഇയിൽ വാഹനമോടിക്കാം
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement