advertisement

മൂന്ന് മിനിറ്റിൽ 100 യോഗ പോസ്, അതും ചെറിയ ബോക്സിനുള്ളിൽ; ദുബായിലെ ഇന്ത്യൻ പെൺകുട്ടിക്ക് ലോകറെക്കോഡ്

Last Updated:

യോഗയിൽ സമൃദ്ധിയുടെ മൂന്നാമത്തെ ലോക റെക്കോഡാണിത്. മാത്രമല്ല, ഒരു മാസത്തിനിടെ നേടുന്ന രണ്ടാമത്തെ റെക്കോഡും.

ദുബായ്: മൂന്നു മിനിറ്റുകൊണ്ട് 100 യോഗ പൊസിഷനുകൾ ചെയ്ത് ദുബായിലെ ഇന്ത്യൻ പെൺകുട്ടി യോഗയിൽ ലോക റെക്കോഡ് നേടി. സമൃദ്ധി കാലിയ എന്ന 11 വയസുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചെറിയ ബോക്സിനുള്ളിലായിരുന്നു സമൃദ്ധിയുടെ യോഗ.
യോഗയിൽ സമൃദ്ധിയുടെ മൂന്നാമത്തെ ലോക റെക്കോഡാണിത്. മാത്രമല്ല, ഒരു മാസത്തിനിടെ നേടുന്ന രണ്ടാമത്തെ റെക്കോഡും. ഖലീജ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ചയാണ് നിയന്ത്രിത സ്ഥലത്ത് ഏറ്റവും വേഗത്തിൽ 100 യോഗ പോസിഷനുകൾ ചെയ്ത് സമൃദ്ധി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചത്. ബുർജ് ഖലീഫയിലെ വ്യൂവിങ് ഡെക്കിലായിരുന്നു സമൃദ്ധിയുടെ പ്രകടനം. മൂന്നു മിനിട്ടും 18 സെക്കൻഡും കൊണ്ടാണ് സമൃദ്ധി 100 പൊസിഷനുകൾ പൂർത്തിയാക്കിയത്.
ജൂൺ 21 യോഗ ദിനത്തിലാണ് സമൃദ്ധി രണ്ടാമത്തെ റെക്കോഡ് സ്വന്തമാക്കിയത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ എന്തുനേട്ടവും സ്വന്തമാക്കാമെന്നാണ് സമൃദ്ധി വിശ്വസിക്കുന്നത്. ദുബായ് അംബാസഡർ സ്കൂളിലെ ഗ്രേഡ് 7 വിദ്യാർഥിനിയാണ് സമൃദ്ധി.
advertisement
സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യം ഉണ്ടെങ്കിൽ നമ്മുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനാകും. നിശബ്ദമായി കഠിനാധ്വാനം ചെയ്യുക, വിജയം നിങ്ങളുടെ ശബ്ദമാകും. എന്റെ ഏറ്റവും വലിയ സ്വത്ത് എന്റെ ശാരീരിക കഴിവല്ല, എന്റെ മാനസിക കഴിവാണ്- സമൃദ്ധിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
[NEWS]
ദിവസവും മൂന്ന് മണിക്കൂർ യോഗ ചെയ്യുന്നതിന് പുറമെ ടെന്നിസ്, സൈക്ളിംഗ്, ഐസ് സ്കേറ്റിംഗ്, ബാഡ്മിൻറൺ എന്നിവയും സമൃദ്ധി പരിശീലിക്കുന്നുണ്ട്.
ഈ വർഷം ജനുവരിയിൽ പ്രവാസി ഭാരതീയ ദിവസ് അവാർഡും സമൃദ്ധി നേടി. യോഗയിലെ മികച്ച നേട്ടങ്ങൾക്ക് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയാണ് അവാർഡ് സമ്മാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മൂന്ന് മിനിറ്റിൽ 100 യോഗ പോസ്, അതും ചെറിയ ബോക്സിനുള്ളിൽ; ദുബായിലെ ഇന്ത്യൻ പെൺകുട്ടിക്ക് ലോകറെക്കോഡ്
Next Article
advertisement
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
  • തിരുവനന്തപുരം പോക്സോ കോടതി മുൻ ക്ഷേത്ര പൂജാരി ബിനീഷിനെ 14കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാക്കി

  • 2019ൽ പരീക്ഷാ പേടിയുള്ള കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജാമുറിയിൽ പീഡിപ്പിച്ചു

  • കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവ, നാണയത്തുട്ടുകൾ, ഇരുമ്പാണികൾ കയറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു

View All
advertisement