CHAG യുഎഇ കര്‍ഷകര്‍ക്കായി ലോകത്തിലെ ആദ്യ ചാറ്റ്ജിപിടി ടൂള്‍ വികസിപ്പിച്ചു
- Published by:meera_57
- news18-malayalam
Last Updated:
50 വര്‍ഷത്തിലേറെ നീണ്ട പര്യവേഷണങ്ങള്‍ക്കും എഐ വിപ്ലവത്തിലെ യുഎഇയുടെ വേഗത്തിലുള്ള ശ്രമങ്ങളുടെ ഫലവുമായാണ് ഇത് സാധ്യമായത്
യുഎഇ കര്‍ഷകര്‍ക്കായി ലോകത്തിലെ ആദ്യ ചാറ്റ്ജിപിടി ടൂള്‍ വികസിപ്പിച്ചു. യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ വിദേശകാര്യ വകുപ്പ് ഓഫീസ് മേധാവി മറിയം അല്‍ഹെരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അസര്‍ബൈജാനിലെ കോപ്29 സമ്മേളനത്തിനിടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
'ചാഗ്' (CHAG)എന്ന് അറിയപ്പെടുന്ന ടൂള്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണതോതില്‍ ലഭ്യമാകും. 50 വര്‍ഷത്തിലേറെ നീണ്ട പര്യവേഷണങ്ങള്‍ക്കും എഐ വിപ്ലവത്തിലെ യുഎഇയുടെ വേഗത്തിലുള്ള ശ്രമങ്ങളുടെ ഫലവുമായാണ് ഇത് സാധ്യമായത്. നൂതന ഭാഷാ മാതൃകകള്‍ വികസിപ്പിക്കുന്നതിലെ കഴിവും അറിവും ഇത് ഉയര്‍ത്തിക്കാട്ടുന്നുവെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി(ഡബ്ല്യുഎഎം) റിപ്പോര്‍ട്ടു ചെയ്തു.
advertisement
ഈ ടൂള്‍ ലോകമെമ്പാടുമുള്ള കര്‍ഷകരുടെ, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതത്തെ ഗണ്യമായി മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവായുള്ള ഒരു പ്രവചനം നടത്തുന്നതിന് പകരം, എഐ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ഗുണകരമായ രീതിയില്‍ ഞങ്ങള്‍ ഇതെല്ലാം വിവര്‍ത്തനം ചെയ്യുകയാണ്, ലോക കാലാവസ്ഥാ സംഘടനയുടെ സെക്രട്ടറി ജനറല്‍ സെലസ്റ്റ് സൗലോ പറഞ്ഞു.
Summary: Chag, world's first ChatGPT tool developed for the farmers in the UAE. The announcement was made by Mariam Almheiri, Head of the International Affairs Office at the UAE Presidential Court, during COP29 in Baku, Azerbaijan. The tool knon as CHAG would be fully made available to the end users
Location :
Thiruvananthapuram,Kerala
First Published :
November 18, 2024 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
CHAG യുഎഇ കര്‍ഷകര്‍ക്കായി ലോകത്തിലെ ആദ്യ ചാറ്റ്ജിപിടി ടൂള്‍ വികസിപ്പിച്ചു