ഗ്വാളിയാർ: ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ഇവയെ കൊണ്ടുവന്നത്. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് ഇവയെ എത്തിച്ചു. വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകളിലാണ് ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചത്.
നമീബിയയിൽ നിന്നു സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച 8 ചീറ്റകൾ കുനോ ദേശീയ ഉദ്യാനത്തിൽ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവയെക്കൂടെ ഇവിടെ എത്തിച്ചതോടെ ആകെ ചീറ്റകളുടെ എണ്ണം 20 ആവും.
DFFE’s Green scorpions Mr Rikhotso & Mr Ndlovu put the seal around the crates which indicate that all checks and permits have been done and that the mammals are ready to be translocated. More checks will be conducted at @ortambo_int #SACheetahstoIndia pic.twitter.com/BHWamPavOQ
— Environmentza (@environmentza) February 17, 2023
Also Read-125 അടി ഉയരം; 300 കോടി രൂപ ചെലവ്; ആന്ധ്രയിലെ സ്വരാജ് മൈതാനിയിൽ അംബേദ്കർ പ്രതിമയൊരുങ്ങുന്നു
ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിച്ചത്. ഒരു മാസം ചീറ്റകളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ആഫ്രിക്കയില്‍ നിന്ന് ഇവയ്ക്ക് ആവശ്യമായ വാക്‌സീനുകള്‍ ലഭ്യമാക്കിയിരുന്നു. 2009 ൽ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. 7 പതിറ്റാണ്ടുകൾക്കു മുൻപാണ് ന്ത്യയിൽ ചീറ്റകൾക്കു വംശനാശം വന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.