സർക്കാർ പരിപാടിയിൽ വിതരണം ചെയ്ത ബിരിയാണി കഴിച്ചു; അസമിൽ 145 പേർ ആശുപത്രിയിൽ

Last Updated:

വയറുവേദനയും ശർദിലും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

പൊതുപരിപാടിയിൽ വിതരണം ചെയ്ത ബിരിയാണി കഴിച്ചതിന് പിന്നാലെ 145 പേർ ആശുപത്രിയിലായി. അസമിലെ കർബി അങ്ക്ലോംഗ് ജില്ലയിൽ സർക്കാർ പരിപാടിയിലാണ് സംഭവം. അസം മുഖ്യമന്ത്രി ശർബാനന്ദ സൊനോവി അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് സംഭവം.
മുഖ്യമന്ത്രിക്ക് പുറമേ, ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച്ച ജില്ലയിലെ ദിപു മെഡിക്കൽ കോളേജിലാണ് പരിപാടി നടന്നത്. ബിരിയാണി കഴിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതായി ആരോഗ്യമന്ത്രി പറയുന്നു. ഇപ്പോൾ ആരോഗ്യനില സാധാരണനിലയിലായതായും മന്ത്രി അറിയിച്ചു.
You may also like:ചട്ടങ്ങൾ ലംഘിച്ചു; കങ്കണ റണൗത്തിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ
എണ്ണായിരത്തോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. എംബിബിഎസ് കോഴ്സിന്റെ അക്കാദമിക് സെഷൻ ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രിയായിരുന്നു. പരിപാടിയിൽ വിതരണം ചെയ്ത പാക്ക് ചെയ്ത ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
advertisement
ചൊവ്വാഴ്ച്ച രാത്രി 145 ഓളം പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായും ഇതിൽ 28 പേർ ഡിസ്ചാർജ് ആയതായും ആരോഗ്യമന്ത്രി അറിയിച്ചു. 117 പേർ ഇപ്പോഴും ചികിത്സയിലാണ്. ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് അനുമാനം. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
You may also like:‘മൈന്റ് യുവർ വേർഡ്സ്’; രക്ഷിതാക്കൾ കുട്ടികളെ ശകാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇതേ ഭക്ഷണം കഴിച്ച തനിക്കും അസ്വസ്ഥതയുണ്ടായെന്നും ഇപ്പോൾ ശരിയായെന്നും പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. സംഭവത്തിൽ മജിസ്ടീരിയൽ അന്വേഷണം പ്രഖ്യാപിച്ചതായി ഡപ്യൂട്ടി കമ്മീഷണർ എൻജി ചന്ദ്ര ദ്വജ സിങ് അറിയിച്ചു.
advertisement
അതേസമയം, ചടങ്ങിൽ പങ്കെടുത്ത ഒരാളുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭക്ഷ്യ വിഷബാധയാണോ മരണകാരണമെന്ന് ഇതുവരെ വ്യക്തമല്ല. ചടങ്ങിൽ വിതരണം ചെയ്ത ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായി ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
വയറുവേദനയും ശർദിലും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
സർക്കാർ പരിപാടിയിൽ വിതരണം ചെയ്ത ബിരിയാണി കഴിച്ചു; അസമിൽ 145 പേർ ആശുപത്രിയിൽ
Next Article
advertisement
ഗർഭം ധരിപ്പിക്കാൻ പുരുഷനെ ആവശ്യമുണ്ട്; പ്രതിഫലം 25 ലക്ഷം രൂപ : സോഷ്യൽ മീഡിയയിലൂടെ യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപ
ഗർഭം ധരിപ്പിക്കാൻ പുരുഷനെ ആവശ്യമുണ്ട്; പ്രതിഫലം 25 ലക്ഷം രൂപ : സോഷ്യൽ മീഡിയയിലൂടെ യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപ
  • 44-കാരനായ പൂനെയിലെ കരാറുകാരന് 11 ലക്ഷം രൂപ തട്ടിപ്പില്‍ നഷ്ടമായി

  • 'പ്രഗ്നന്റ് ജോബ്' എന്ന പേരിലുള്ള വ്യാജ പരസ്യം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തി.

  • ബാനര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

View All
advertisement