‘മൈന്റ് യുവർ വേർഡ്സ്’; രക്ഷിതാക്കൾ കുട്ടികളെ ശകാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ശകാരിക്കേണ്ട അവസരത്തിൽ പോലും സാധ്യമായ ഏറ്റവും എളിയ രൂപത്തിൽ കുട്ടികളുമായി സംസാരിക്കുക എന്നതാണ് യധാർത്ഥ രീതി.
നിങ്ങളുടെ കുട്ടി എപ്പോഴെങ്കിലും മറ്റാരെങ്കിലുമായി അപമര്യാദയായി പെരുമാറിയിട്ടുണ്ടോ? എങ്കിൽ, വളരെ സൗമ്യമായ രീതിയിൽ അവരുടെ തെറ്റു മനസിലാക്കി കൊടുക്കൽ അത്യാവശ്യമാണ്. പുതിയ പഠന പ്രകാരം, കുട്ടികളുമായി സംസാരിക്കുമ്പോൾ രക്ഷിതാക്കളുടെ സ്വരവും ഭാഷയും വളരെ പ്രധാനമാണ്. കുട്ടികളെ ശാന്തമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുക എന്നത് പല രക്ഷിക്കാളെയും സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമായി കാര്യമല്ല. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടി ക്ലാസിലെ മറ്റൊരു കുട്ടിയുടെ പേന മോഷ്ടിച്ചു എന്നു സങ്കൽപ്പിക്കുക, അല്ലെങ്കിൽ അവന്റെ അനിയനെ അവ൯ അടിച്ചുവെന്ന് സങ്കൽപ്പിക്കൂ. ‘അവനെ അങ്ങനെ വിട്ടാൽ ശരിയാവില്ല’ എന്ന ചിന്തയായിരിക്കും നമ്മിൽ പലയായളുകളുടെയും മനസ്സിൽ ആദ്യം കടന്നു വരിക. ഇതിൽ പല രക്ഷിതാക്കളുടെ പ്രതികരണം പല വ്യത്യസ്ഥ രീതികളിലായിരിക്കും.
You May Also Like- അമിതമായി പാൽ കുടിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന 5 കാര്യങ്ങൾ
അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ ഗവേഷകർ ഈ വിഷയത്തിൽ ഒരു പുതിയ പഠനം നടത്തിയിട്ടുണ്ട്. രക്ഷിതാക്കൾ കുട്ടികളെ ശകാരിക്കുന്ന വ്യത്യസ്ഥ രീതികളുടെ ഫലം എന്താണ് എന്നാണ് ഗവേഷകർ അന്വേഷിച്ചത്. കുട്ടികളെ യാതൊരു കാരണവശാലും ദേഹോപദ്രവം ചെയ്യതരുതെന്ന് പഠനം നിർദ്ദേശിക്കുന്നു. പല രാജ്യങ്ങളിലും കുട്ടികളെ ഉപദ്രവിക്കൽ കുറ്റകരമാണ്. ഇത് കുട്ടികളുടെ പെരുമാറ്റത്തിൽ കൂടുതൽ തീവ്രത വരുത്തി തീർക്കും എന്നു മാത്രമല്ല അവരിൽ ശ്രദ്ധക്കുറവുണ്ടാക്കി വരുത്താ൯ ഇടവരുത്തുമെന്നും പഠനം തെളിയിക്കുന്നു.
advertisement
You May Also Like- Vaccination Card | വാക്സിനേഷൻ കാർഡ്: നിങ്ങളുടെ കുട്ടിക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്ന്
രക്ഷിതാക്കളുമായി വാഗ്വാദങ്ങളിലേർപ്പെട്ടു ശീലമുള്ള കുട്ടികൾ സമപ്രാമയക്കാരുമായി കൂടുതൽ ഇടപെടാ൯ താൽപര്യപ്പെടുന്നവരായിത്തീരും. അതേ സമയം, തങ്ങളുമായി യോജിക്കാത്തവരോട് രൂക്ഷമായ രീതിയിൽ (ചിലപ്പോൾ കായികമായ രീതിയിൽ വരെ) പ്രതികരിക്കാനുള്ള സാധ്യതയുണ്ട്. തീവ്രമായ സ്വരത്തിലും, ഭാഷയിലും കുട്ടികളോട് സംസാരിക്കുന്ന രക്ഷിതാക്കളുടെ കുട്ടികളിൽ ഇതു കൂടുതലായി പ്രതീക്ഷിക്കാം.
You May Also Like- National Girl Child Day| ദേശീയ ബാലികാ ദിനം: അവളുടെ ഭാവിയ്ക്കായി 10 കേന്ദ്ര സർക്കാർ പദ്ധതികൾ
advertisement
അതുകൊണ്ടു തന്നെ വളരെ സൗമ്യമായ രീതിയിൽ, മാനസിക ബുദ്ധിമുട്ടുണ്ടാവാ൯ ഇടയില്ലാത്ത രൂപേണെ കുട്ടികളുമായി സംസാരിക്കുക എന്നതാണ് പരിഹാരം. ശകാരിക്കേണ്ട അവസരത്തിൽ പോലും സാധ്യമായ ഏറ്റവും എളിയ രൂപത്തിൽ കുട്ടികളുമായി സംസാരിക്കുക എന്നതാണ് യധാർത്ഥ രീതി.
കുട്ടികളുടെ വികൃതികൾ അതിരു കടക്കുന്പോൾ ശബ്ദം നിയന്ത്രിക്കുക എന്നത് രക്ഷിതാക്കൾക്ക് പ്രായോഗിക തലത്തിൽ ഒരുപക്ഷെ, വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ, സ്വന്തം ശബ്ദവും, സ്വരവും നിയന്ത്രിക്കുന്നതു കൊണ്ട് നിങ്ങൾ ഒരിക്കലും ഒരു മോശം പിതാവാകുന്നില്ല. ഏറ്റവും പ്രധാനം, ഒരു രക്ഷിതാവ് എന്ന നിലക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഗുണം ചെയ്യും. നിങ്ങളുടെ കുട്ടികൾക്ക് അവർക്ക് ഏറ്റവും പ്രിയപ്പെട്ടവർ അവരെ കേൾക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിത്തീർക്കുന്നതിനേക്കാൾ പ്രധാനപ്പെട്ടതെന്താണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 04, 2021 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
‘മൈന്റ് യുവർ വേർഡ്സ്’; രക്ഷിതാക്കൾ കുട്ടികളെ ശകാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



