കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് എത്തി; കേന്ദ്ര സർക്കാർ അയച്ചത് 118 മെട്രിക് ടൺ ഓക്സിജൻ

Last Updated:

ആറ് ഓക്സിജൻ ടാങ്കറുകളടങ്ങിയ ട്രെയിൻ പുലർച്ചെ 3.35ഓടെയാണ് വല്ലാർപാടം ടെർമിനലിലെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഓക്സിജൻ ലഭിച്ചതോടെ സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാകും.

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഇന്ന് പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി. 6 കണ്ടെയ്നർ ടാങ്കറുകളിലായി എത്തിച്ച ഓക്സിജൻ, ടാങ്കർ ലോറികളിലേക്കു മാറ്റി റോഡ് മാർഗം ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് കേന്ദ്രം ഓക്സിജൻ അയച്ചത്.
ആറ് ഓക്സിജൻ ടാങ്കറുകളടങ്ങിയ ട്രെയിൻ പുലർച്ചെ 3.35ഓടെയാണ് വല്ലാർപാടം ടെർമിനലിലെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഓക്സിജൻ ലഭിച്ചതോടെ സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാകും. ആദ്യ ലോഡുകൾ കൊല്ലം, എറണാകുളം ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിലേക്കായിരിക്കും. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നുള്ള ലോഡാണു കേരളത്തിനു ലഭിച്ചത്. വി​ദേ​ശ​ത്ത് നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത പ്ര​ത്യേ​ക ക​ണ്ടെ​യ്ന​ർ ടാ​ങ്ക​റു​ക​ളി​ലാ​ണ് ഓ​ക്സി​ജ​ൻ നി​റ​ച്ച് കൊ​ണ്ടു വ​ന്ന​ത്. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ നി​റ​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ക്കും.
advertisement
കേരളം ഓക്സിജൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ മറ്റു സംസ്ഥാനങ്ങളിലേക്ക് നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി അവശേഷിക്കുന്നത് 86 ടൺ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
advertisement
219 ടൺ ആണ് സംസ്ഥാനത്തിന്റെ പ്രതിദിന ഉത്പാദന ശേഷി. കരുതൽ ശേഖരം തീരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളെ സഹായിക്കാനാകുന്ന സ്ഥിതിയല്ല കേരളത്തിന്റെതെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് കേരളത്തിന്റെ ചില ഭാഗങ്ങളിലും ഓക്‌സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു.
കേരളത്തിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 32680 പേർക്ക്
കേരളത്തില്‍ ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധിതരുടെ എണ്ണം.
advertisement
1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,78,12,355 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് എത്തി; കേന്ദ്ര സർക്കാർ അയച്ചത് 118 മെട്രിക് ടൺ ഓക്സിജൻ
Next Article
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement