ശ്രീനഗർ:
ജമ്മു കശ്മീരിലെ ലേതാപോരയിൽ നിന്ന് 52 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ സൈന്യം കണ്ടെടുത്തു. ഇതോടെ
പുൽവാമയിലേതിനു സമാനമായ ആക്രമണം പരാജയപ്പെടുത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച നടത്തിയ സംയുക്ത തെരച്ചിലിലാണ്
സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗാദിക്കലിലെ കരേവ പ്രദേശത്ത് കണ്ടെത്തിയ വാട്ടർ ടാങ്കിനുള്ളിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ ലഭിച്ചത്. 125 ഗ്രാം വീതമുള്ള 416 പാക്കറ്റുകളിലായാണ് 52 കിലോ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
മറ്റൊരു വാട്ടർ ടാങ്കിൽ നിന്ന് 50 ഡിറ്റണേറ്റുകളും കണ്ടെടുത്തു. സൂപ്പര്‍ 50 എന്നു വിശേഷിപ്പിക്കുന്ന സ്‌ഫോടവസ്തുക്കളാണ് ഇവയെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം.
2019 ഫെബ്രുവരി 14നാണ് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം വന്നിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. 35 കി.ഗ്രാം ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.
പൽവാമ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍
പാകിസ്ഥാൻ തീവ്രവാദി
മസൂദ് അസറും സഹോദരൻ റൗഫ് അസറുമാണെന്ന് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.