പുൽവാമ ആക്രമണം: സൂത്രധാരൻ കൊല്ലപ്പെട്ടെന്ന് സൂചന

Last Updated:

പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരൻമാരിൽ ഒരാളായ മുദാസിർ കൊല്ലപ്പെട്ടെന്ന് സൂചന.

ശ്രീനഗർ: പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരൻമാരിൽ ഒരാളായ മുദാസിർ കൊല്ലപ്പെട്ടെന്ന് സൂചന. തെക്കൻ കശ്മീരിലെ ത്രാലിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. പുൽവാമ ആക്രമണത്തിന് പ്രാദേശികസഹായം ചെയ്തത് ഇയാളാണെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ രാത്രിയിലാണ് ത്രാലിൽ ഭീകരർക്കെതിരെ ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരവാദിയായ മുദാസിർ അഹ്മദ് ഖാൻ എന്നയാൾക്കൊപ്പം മറ്റ് രണ്ട് ഭീകരവാദികൾ കൂടി കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്.
മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞിട്ടല്ല. കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കോണ്‍ഗ്രസും വിടുന്നില്ല; സാധ്യതാ പട്ടികയില്‍ ഉമ്മന്‍ചാണ്ടിയടക്കം 5 എംഎല്‍എമാര്‍
ഫെബ്രുവരി 14നാണ് പുൽവാമയിൽ സി.ആർ.പി.എഫ് ജവാൻമാരുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
പുൽവാമ ആക്രമണം: സൂത്രധാരൻ കൊല്ലപ്പെട്ടെന്ന് സൂചന
Next Article
advertisement
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
  • ജലീലിന്റെ അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുമോ എന്ന വെപ്രാളം ഉണ്ടെന്ന് ഫിറോസ് പറഞ്ഞു.

  • മലയാളം സർവകലാശാലയുടെ ഭൂമി എറ്റെടുക്കലിൽ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ ഉടൻ പുറത്തുവരും.

  • ജലീലിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

View All
advertisement