Rashtriya Gaurav Award| കശ്മീർ സ്വദേശിയായ ഐ. എ.എസ് ഓഫീസർ മുഹമ്മദ് ഐജാസ് ആസാദിന് രാഷ്ട്രീയ ഗൗരവ് പുരസ്കാരം

Last Updated:

2012 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് അജാസ്.

ജമ്മു: ജമ്മുകശ്മീർ ഐഎഎസ് ഓഫീസറായ മുഹമ്മദ് ഐജാസ് ആസാദിന് രാഷ്ട്രീയ ഗൗരവ് പുരസ്കാരം. ഭരണം, സാഹിത്യം എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങള്‍ക്കാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യ ഇന്റർനാഷണൽ ഫ്രെണ്ട്ഷിപ്പ് സൊസൈറ്റി(ഐഐഎഫ്എസ്) ആണ് പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസം, രാഷ്ട്രീയം, സോഷ്യൽവർക്ക്, ഫൈൻആർട്സ്, വ്യസായം, സയൻസ്, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം തെളിയിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പുരസ്കാരം നൽകുന്നത്.
2012 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് അജാസ്. നിലവിൽ കാശ്മീർ പവർ ഡിസ്കോം എംഡിയാണ്. ജമ്മു, കശ്മീർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കമ്മീഷ്ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിർത്തി ജില്ലയായ പൂഞ്ചിൽ നിന്ന് പ്രീമിയർ എഞ്ചിനീയറിംഗ് കോളേജ് ഐഐടി ഡൽഹിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി എന്ന റെക്കോർഡ് അദ്ദേഹത്തിനുണ്ട്.
advertisement
advertisement
[NEWS]
ഇവിടെ നിന്നാണ് അദ്ദേഹം മെക്കാനിക്കൽ എൻജിനീയറംഗിൽ ബിടെക് നേടിയത്. 1947 ന് ശേഷം പൂഞ്ച് ജില്ലയിൽ നിന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഇടംനേടിയ വ്യക്തിയെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. മദർ തെരേസ, ദേവാനന്ദ്, സുനിൽ ദത്ത്, രാജേഷ് ഖന്ന തുടങ്ങി നിരവധി പേർ രാഷ്ട്രീയ ഗൗരവ് പുരസ്കാരം നേടിയിട്ടുണ്ട്.
ഡൽഹിയിൽ വെച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
Rashtriya Gaurav Award| കശ്മീർ സ്വദേശിയായ ഐ. എ.എസ് ഓഫീസർ മുഹമ്മദ് ഐജാസ് ആസാദിന് രാഷ്ട്രീയ ഗൗരവ് പുരസ്കാരം
Next Article
advertisement
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
  • വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

  • വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് തൃക്കാക്കര പൊലീസ് അന്വേഷണസംഘം വ്യക്തമാക്കി.

  • വേടൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാനാണ് താൻ വന്നതെന്നും പറഞ്ഞു.

View All
advertisement