ലിബിയയിൽ ഏഴു ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായും രക്ഷപെടുത്താൻ ശ്രമം ഊർജിതമാണെന്നും
വിദേശകാര്യമന്ത്രാലയം. ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് ഇന്ത്യക്കാരെ കഴിഞ്ഞ മാസമാണ് തട്ടിക്കൊണ്ടുപോയതെന്നും, ഇവരെ മോചിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സെപ്റ്റംബർ 14 ന് ഇന്ത്യയിലേക്ക് തിരിക്കാൻ ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്നവഴി അശ്വറിഫ് എന്ന സ്ഥലത്തുവെച്ചാണ് അജ്ഞാത സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്.
“സർക്കാർ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്, ലിബിയൻ അധികാരികളുമായും തൊഴിലുടമയുമായും കൂടിയാലോചിച്ച് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നമ്മുടെ പൗരന്മാരെ കണ്ടെത്താനും അവരെ തടവിൽ നിന്ന് എത്രയും വേഗം മോചിപ്പിക്കാനും കഴിയും,” അദ്ദേഹം പറഞ്ഞു. . കൺസ്ട്രക്ഷൻ ആന്റ് ഓയിൽ ഫീൽഡ് സപ്ലൈസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്.
Also Read-
പുതിയ പാസ്പോർട്ടുകളിലെ താമര ചിഹ്നം: സുരക്ഷാ നടപടികളുടെ ഭാഗമെന്ന് വിദേശകാര്യ മന്ത്രാലയം
തട്ടിക്കൊണ്ടുപോയവർ തൊഴിലുടമയെ ബന്ധപ്പെടുകയും ഫോട്ടോകൾ അയച്ചുനൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്നും അനുരാഗ് പറഞ്ഞു. 2011 ൽ മുഅമ്മർ ഗദ്ദാഫിയുടെ നാലു പതിറ്റാണ്ടിന്റെ ഭരണത്തിന്റെ പതനത്തിനുശേഷം വടക്കേ ആഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമായ
ലിബിയ വലിയ തോതിലുള്ള അക്രമങ്ങൾക്കും അശാന്തിക്കും സാക്ഷ്യം വഹിക്കുകയാണ്. തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി ടുണീഷ്യയിലെ ഇന്ത്യൻ എംബസി ലിബിയൻ സർക്കാർ അധികാരികളെയും സമീപിച്ചിട്ടുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ സഹായം അവിടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ട്.
ടുണീഷ്യയിലെ ഇന്ത്യൻ ദൗത്യം ലിബിയയിലെ ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർക്ക് ലിബിയയിലേക്ക് പോകുന്നത് ഒഴിവാക്കാൻ 2015 സെപ്റ്റംബറിൽ സർക്കാർ ഒരു ഉപദേശം നൽകി. ലിബിയയിലെ സുരക്ഷാ സ്ഥിതിഗതികൾ കണക്കിലെടുത്ത് 2016 മെയ് മാസത്തിൽ സർക്കാർ സമ്പൂർണ്ണ യാത്രാ നിരോധനം ഏർപ്പെടുത്തി. ഈ യാത്രാ നിരോധനം ഇപ്പോഴും പ്രാബല്യത്തിലാണെന്നും ശ്രീവാസ്തവ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.