'വിവാഹമോചിതരെ തടസങ്ങളില്ലാതെ പുനര്‍വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് രാജ്യത്തെ 74 ശതമാനം മുസ്ലീം സ്ത്രീകളും': സര്‍വേഫലം

Last Updated:

രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 8035 മുസ്ലീം സ്ത്രീകളില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ.

News18 Mega UCC Poll
News18 Mega UCC Poll
വിവാഹമോചിതരെ തടസ്സങ്ങളില്ലാതെ പുനര്‍വിവാഹം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് രാജ്യത്തെ 74 ശതമാനം മുസ്ലീം സ്ത്രീകളും ആഗ്രഹിക്കുന്നതായി ന്യൂസ് 18 മെഗാ യുസിസി സര്‍വേ. ഏക സിവില്‍ കോഡ് പശ്ചാത്തലത്തില്‍ ന്യൂസ് 18 നെറ്റ് വര്‍ക്ക് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 8035 മുസ്ലീം സ്ത്രീകളില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ.
ന്യൂസ് 18-ന്റെ 884 റിപ്പോര്‍ട്ടര്‍മാരാണ് ഇന്റര്‍വ്യൂ നടത്തിയത്. 18 വയസ്സിനും 65 വയസ്സിനും മുകളിൽ പ്രായമുള്ള സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്. അവരില്‍ നിരക്ഷരരായവരും ബിരുദാനന്തരബിരുദമുള്ളവരും ഉള്‍പ്പെടുന്നു.
വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തവകാശം, ദത്തെടുക്കല്‍, ജീവനാംശം എന്നിവയ്ക്ക് എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരൊറ്റ നിയമം എന്നതാണ് ഏക സിവില്‍ കോഡ് എന്നതുകൊണ്ട് ഉദേശിക്കുന്നത്. ഏക സിവില്‍ കോഡിന്മേല്‍ കൂടിയാലോചന നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചതിനെതിരെ മുസ്ലീം സംഘടനകള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു.
Also Read-  67 ശതമാനം മുസ്ലീം സ്ത്രീകൾ വിവാഹം, വിവാഹമോചനം എന്നിവയ്ക്കുള്ള പൊതുനിയമത്തെ പിന്തുണയ്ക്കുന്നു
ഏക സിവില്‍ കോഡിന്റെ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ മതസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ‘ഭൂരിപക്ഷ സദാചാരം’ ഇല്ലാതാക്കരുതെന്ന് ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) ആവശ്യപ്പെട്ടു. ഈ കാഴ്ചപ്പാട് വിശാലമായ അര്‍ത്ഥത്തില്‍, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടോയെന്നറിയുന്നതിനാണ് ന്യൂസ് 18 നെറ്റ് വര്‍ക്ക് സര്‍വേ നടത്തിയത്.
advertisement
വിവാഹമോചിതരായവരെ തടസ്സങ്ങളില്ലാതെ പുനര്‍വിവാഹം ചെയ്യാന്‍ അനുവദിക്കണമോയെന്ന ചോദ്യത്തിന് 74 ശതമാനം (5918) പേരും വേണം എന്ന് ഉത്തരം നല്‍കി. 18 ശതമാനം പേര്‍ വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ എട്ട് ശതമാനം പേര്‍ അറിയില്ലെന്ന് ഉത്തരം നല്‍കി.
Also Read- മുസ്ലീം പുരുഷന്മാർക്ക് നാല് ഭാര്യമാർ വേണ്ടെന്ന് 76 ശതമാനം സ്ത്രീകൾ
ബിരുദമോ അതിന് മുകളിലോ വിദ്യാഭ്യാസം നേടിയവരില്‍ 79 ശതമാനം പേര്‍ അതെയെന്ന് ഉത്തരം നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. 18 മുതല്‍ 44 വയസ്സുള്ളവരില്‍ 75 ശതമാനം പേരാണ് അതെയെന്ന് ഉത്തരം നല്‍കിയത്. 17 ശതമാനം പേര്‍ വേണ്ട എന്ന ഉത്തരം നല്‍കിയപ്പോള്‍ ഏഴ് ശതമാനം പേര്‍ അറിയില്ലെന്ന് ഉത്തരം നല്കി.
advertisement
സര്‍വെയില്‍ പങ്കെടുത്തവരില്‍ 18 ശതമാനം പേര്‍ 18 വയസ്സിനു 24 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. 33 ശതമാനം പേര്‍ 25 വയസ്സിനും 34 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും 27 ശതമാനം പേര്‍ 35 വയസ്സിലും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവരുമാണ്. 14 ശതമാനം പേരാകട്ടെ 45 വയസ്സിനും 54 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും അഞ്ച് ശതമാനം പേര്‍ 55-നും 64-നും ഇടയില്‍ പ്രായമുള്ളവരും രണ്ട് ശതമാനം പേര്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമാണ്. ഇവരില്‍ 70 ശതമാനം പേര്‍ വിവാഹിതരും 24 ശതമാനം പേര്‍ അവിവാഹിതരുമാണ്. മൂന്ന് ശതമാനം പേര്‍ ഭര്‍ത്താവ് മരിച്ച് പോയവരും മൂന്ന് ശതമാനം പേര്‍ വിവാഹമോചിതരുമാണ്. സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പേര്‍ സുന്നി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. 13 ശതമാനം പേര്‍ ഷിയ വിഭാഗത്തിലും 14 ശതമാനം പേര്‍ മറ്റ് വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരുമാണ്.
advertisement
11 ശതമാനം പേര്‍ ബിരുദാനന്തരബിരുദം നേടിയവരും 27 ശതമാനം പേര്‍ ബിരുദദാരികളുമാണ്. അതേസമയം, 21 ശതമാനം പേര്‍ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയവരും 14 ശതമാനം പേര്‍ പത്താംതരം പൂര്‍ത്തിയാക്കിയവരുമാണ്. 13 ശതമാനം പേരാകട്ടെ അഞ്ചാം ക്ലാസിനും 10-ാം ക്ലാസിനും ഇടയില്‍ വിദ്യാഭ്യാസം നേടിയവരുമാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'വിവാഹമോചിതരെ തടസങ്ങളില്ലാതെ പുനര്‍വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് രാജ്യത്തെ 74 ശതമാനം മുസ്ലീം സ്ത്രീകളും': സര്‍വേഫലം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement