News18 Mega UCC Poll| മുസ്ലീം പുരുഷന്മാർക്ക് നാല് ഭാര്യമാർ വേണ്ടെന്ന് 76 ശതമാനം സ്ത്രീകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
സർവേയിൽ പങ്കെടുത്ത 8,035 മുസ്ലീം സ്ത്രീകളിൽ 6,146 പേർ ഇതേ അഭിപ്രായക്കാരായിരുന്നു
ന്യൂഡൽഹി: മുസ്ലീം പുരുഷന്മാർക്ക് 4 ഭാര്യമാർ ആകാമോ എന്ന ചോദ്യത്തിന് വേണ്ടെന്ന് മറുപടി നൽകി 76 ശതമാനം സ്ത്രീകൾ. ഏകീകൃത സിവിൽ കോഡിനെ അടിസ്ഥാനമാക്കി നടത്തിയ ന്യൂസ് 18 മെഗാ യുയുസി പോളിലാണ് 76 ശതമാനം സ്ത്രീകളും സമാന അഭിപ്രായം രേഖപ്പെടുത്തിയത്.
25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ന്യൂസ് 18 സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം മുസ്ലീം സ്ത്രീകളും മുസ്ലീം വിഭാഗത്തിൽ പുരുഷന്മാർക്ക് നാല് വിവാഹം ആകാമെന്ന അവകാശത്തെ എതിർത്തു. 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി സർവേയിൽ പങ്കെടുത്ത 8,035 മുസ്ലീം സ്ത്രീകളിൽ 6,146 പേർ ഇതേ അഭിപ്രായക്കാരായിരുന്നു.
ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കാതെ ന്യൂസ് 18 ന്റെ 884 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ യുസിസിയിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള വിഷയങ്ങളിൽ അഭിമുഖം നടത്തി. 18-65 വയസ്സിനു മുകളിൽ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്.
advertisement
Also Read- News18 Mega UCC Poll| 67 ശതമാനം മുസ്ലീം സ്ത്രീകൾ വിവാഹം, വിവാഹമോചനം എന്നിവയ്ക്കുള്ള പൊതുനിയമത്തെ പിന്തുണയ്ക്കുന്നു
മുസ്ലീം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാൻ അവകാശമുണ്ടോ എന്ന് ചോദ്യത്തിന് 76 ശതമാനം പേർ ഇല്ലെന്ന് പറഞ്ഞപ്പോൾ 17 ശതമാനം സ്ത്രീകൾ (1400 പേർ) അതേ എന്ന് രേഖപ്പെടുത്തി. 6 ശതമാനം (489 സ്ത്രീകൾ) അഭിപ്രായമില്ലെന്നോ, പറയാൻ താത്പര്യമില്ലെന്നോ മറുപടി നൽകി.
18 നും 44 ഇടയിൽ പ്രായമുള്ള വിദ്യാ സമ്പന്നരായ സ്ത്രീകളാണ് ഇതിനെ ശക്തമായി എതിർത്ത്. പാടില്ലെന്ന് അഭിപ്രായപ്പെട്ടവരിൽ 79 ശതമാനം (2,385) പേർ ബിരുദത്തിന് മുകളിൽ വിദ്യാഭ്യാസമുള്ളവരാണ്.
advertisement
സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 19 ശതമാനം പേർ 18-20 പ്രായ വിഭാഗത്തിലും 33 ശതമാനം പേർ 25 നും 34 നും ഇടയിൽ പ്രായമുള്ളവരുമാണ്. 35 നും 44 നും ഇടയിൽ പ്രായമുള്ള 27 ശതമാനം പേരും 45 നും 54 നും ഇടയിൽ പ്രായമുള്ള 14 ശതമാനം പേരും സർവേയിൽ പങ്കെടുത്തു. 5 ശതമാനം സ്ത്രീകൾ 55-64 പ്രായവിഭാഗത്തിലുള്ളവാണ്. 65 വയസ്സിന് മുകളിൽ പ്രായമുള്ള 2 ശതമാനം സ്ത്രീകളും സർവേയുടെ ഭാഗമായി.
advertisement
പങ്കെടുത്തവരിൽ 70 ശതമാനവും വിവാഹിരായിരുന്നു. 24 ശതമാനം അവിവാഹിതരും 3 ശതമാനം വിധവകളും 3 ശതമാനം വിവാഹമോചനം നേടിയവരുമാണ് എല്ലാവരും. സർവേയിൽ പങ്കെടുത്തവരിൽ 73% സുന്നികളും 13% ഷിയകളും 14% മറ്റ് വിഭാഗങ്ങളിലുള്ളവരുമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 09, 2023 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
News18 Mega UCC Poll| മുസ്ലീം പുരുഷന്മാർക്ക് നാല് ഭാര്യമാർ വേണ്ടെന്ന് 76 ശതമാനം സ്ത്രീകൾ