കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെ കുഴഞ്ഞുവീണ 36കാരൻ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ബെംഗളൂരുവില്‍ എസ്ബിഐ ലീഗല്‍ അഡ്വൈസറായ വിജിത്ത് കെഎസ്ആര്‍ടിസി ഗരുഡ ബസില്‍ നാട്ടിലേക്ക് വരുന്നതിനിടെ താമരശ്ശേരി ഭാഗത്ത് എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു
കോഴിക്കോട്: കെഎസ്ആർടിസി ബസില്‍ തളര്‍ന്നുവീണ കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കുന്ദമംഗലം ഇരുമ്പിടം കണ്ടിയില്‍ വിജിത്ത് (36) ആണ് മരിച്ചത്.
ബെംഗളൂരുവില്‍ എസ്ബിഐ ലീഗല്‍ അഡ്വൈസറായ വിജിത്ത് കെഎസ്ആര്‍ടിസി ഗരുഡ ബസില്‍ നാട്ടിലേക്ക് വരുന്നതിനിടെ താമരശ്ശേരി ഭാഗത്ത് എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടനെ ബസില്‍തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് 108 ആമ്പുലന്‍സില്‍ ഡോക്ടറുടെയും നഴ്‌സിന്റെയും സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
June 07, 2024 7:22 PM IST