1971 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിലെ വീരയോദ്ധാക്കളിൽ ഒരാളും വിരമിച്ച ബിഎസ്എഫ് ജവാനുമായ നായിക് ഭൈറോൺ സിങ് റാത്തോഡ് അന്തരിച്ചു. 81 വയസായിരുന്നു. രാജസ്ഥാനിലെ ജോധ്പുർ എയിംസിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. സുനിൽ ഷെട്ടി നായകനായ ഹിന്ദി സിനിമ ‘ബോർഡർ’ 1997-ൽ പുറത്തിറങ്ങിയ ഇന്തോ- പാക് യുദ്ധത്തിന്റെ സാങ്കൽപ്പിക വിവരണമാണ് . ഇതിന്റെ ഭാഗമായി അമിത് ഷായെ ഭൈറോൺ സിങ് റാത്തോഡ് നേരിട്ടു കണ്ടു.
‘ബോർഡർ’ അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടങ്ങളും ആസ്പദമാക്കിയുള്ളതാണ്.
1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ 51ാം വാർഷികത്തിന് രണ്ട് ദിവസം മുൻപാണ് (ഡിസംബർ 14) ഭൈറോൺ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ സവായ് സിംഗ് പറഞ്ഞു. തലച്ചോറിലുണ്ടായ പക്ഷാഘാതമാകാം മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ജയ്‌സാൽമീറിലെ താർ മരുഭൂമിയിലെ ലോംഗേവാല പോസ്റ്റിലാണ് 1971ലെ യുദ്ധ സമയത്ത് റാത്തോഡ് സേവനമനുഷ്ഠിച്ചിരുന്നത്. അവിടുത്തെ ബിഎസ്എഫ് യൂണിറ്റിന്റെ കമാൻഡറായിരുന്നു അദ്ദേഹം. 1971 ഡിസംബർ 5 ന് ലോംഗേവാല ആക്രമിച്ച പാക് ബ്രിഗേഡിനെയും ടാങ്ക് റെജിമെന്റിനെയും തകർത്തത് റാത്തോഡിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
Also read-രണ്ടരമാസം പ്രായമായ കൈക്കുഞ്ഞുമായി എംഎല്‍എ നിയമസഭയിൽ
1972-ൽ തന്റെ ധീര സേവനത്തിന് സേനാ മെഡൽ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1987-ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു. മെഷീൻ ഗണ്ണുമായി ശത്രുനിരക്കെതിരെ പോരാടുന്ന ലാൻസ് നായിക് ഭൈറോൺ സിംഗിന്റെ ചരിത്രം ബിഎസ്എഫ് രേഖകളിലുണ്ട്. “പോരാടുക അല്ലെങ്കിൽ മരിക്കുക എന്ന സൈനികരുടെ ധൈര്യവും നിശ്ചയദാർഢ്യവും മൂലമാണ് ആ യുദ്ധം വിജയിച്ചത്. പോസ്റ്റിലെ മറ്റ് യോദ്ധാക്കൾക്ക് ലാൻസ് നായിക് ഭൈറോൺ സിംഗ് വലിയ പ്രചോദനമായി മാറി,” എന്നും ഔദ്യോഗിക രേഖകളിൽ പറയുന്നു.
1997 ലാണ് ഭൈറോൺ സിങ്ങിന്റെ ജീവിതം ആസ്പദമാക്കി ബോർഡർ എന്ന സിനിമയിറങ്ങിയത്. ജെ.പി ദത്ത സംവിധാനം ചെയ്ത സിനിമക്ക് തിരക്കഥയൊരുക്കിയത് ജാവേദ് അക്തർ ആണ്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ സുനിൽ ഷെട്ടിയായിരുന്നു നായകൻ. അദ്ദേഹത്തെ കൂടാതെ ജാക്കി ഷറോഫ്, സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, സുധേഷ് ബെറി, പുനീത് ഇസ്സാർ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
Also read-കർണാടക നിയമസഭയില്‍ സവർക്കറുടെ ചിത്രം; പ്രതിഷേധവുമായി പ്രതിപക്ഷം
10 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ മാത്രം മൊത്തം ബോക്‌സ് ഓഫീസ് കളക്ഷൻ 39 കോടിയായിരുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 65 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഐഎംഡിബി റേറ്റിംഗിൽ പത്തിൽ 7.9 റേറ്റിങ്ങുമായും ചിത്രം മുന്നിട്ടു നിന്നു. സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയതിനു പുറമെ ഫിലിംഫെയർ അവാർഡുകൾ, ദേശീയ ചലച്ചിത്ര അവാർഡുകൾ, സ്‌ക്രീൻ അവാർഡുകൾ, സീ സിനി അവാർഡുകൾ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തി. ബോർഡറിലൂടെ അക്ഷയ് ഖന്നക്ക് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിരുന്നു. സിനിമയിലെ തോ ചാലുൻ, സന്ദേസെ ആതേ ഹേ, മേരെ ദുഷ്മാൻ, മേരേ ഭായ്, ഹമേൻ ജബ് സേ മൊഹബത്ത് തുടങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.