മുംബൈ: മഹാരാഷ്ട്രയിലെ എംഎല്‍എ സരോജ് അഹിരെ വാഗ് നിയമസഭാ സമ്മേളനത്തിന് എത്തിയത് കൈക്കുഞ്ഞുമായി. നിയമസഭയുടെ ശീതകാലസമ്മേളനം ഇന്നാരംഭിച്ചതോടെയാണ് എംഎല്‍എ രണ്ടരമാസം പ്രായമുള്ള കൈക്കുഞ്ഞുമായി എത്തിയത്. സെപ്റ്റംബര്‍ മുപ്പതിനാണ് എംഎല്‍എ കുഞ്ഞിന് ജന്മം നല്‍കിയത്. കോവിഡ് കാരണം കഴിഞ്ഞ രണ്ടരവര്‍ഷമായി നാഗ്പൂരില്‍ ശൈത്യകാല സമ്മേളനം ചേര്‍ന്നിരുന്നില്ല.
”ഞാനിപ്പോള്‍ ഒരു അമ്മയാണ്, പക്ഷേ എന്റെ വോട്ടര്‍മാരോട് ബാധ്യതയുണ്ട്. അതുകൊണ്ടാണ് ഞാന്‍ കുഞ്ഞുമായി സഭയില്‍ വന്നത്”- എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. വനിതാ സാമാജികർക്ക് അവരുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനുള്ള മുറികളോ ക്രഷുകളോ ഇവിടെയില്ല. ഇക്കാര്യം സർക്കാർ അടിയന്തരമായി ശ്രദ്ധിക്കണം. കുഞ്ഞുങ്ങളുള്ളവർക്ക് അവരെ കൊണ്ടുവരുന്നതിന് സൗകര്യം ഒരുക്കണമെന്നും സരോജ് അഹിരെ വാഗ് ആവശ്യപ്പെട്ടു.
Also Read- 5ജി കേരളത്തിൽ; ജിയോ ട്രൂ 5 ജി കൊച്ചിയിൽ ലഭ്യമാകും; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
A new mother and Nationalist Congress Party MLA Saroj Ahire-Wagh turned heads when she arrived at the #Maharashtra Legislature with her 10-week-old infant son in arms.@SarojAhire113 pic.twitter.com/Dz8im7uKGA
— IANS (@ians_india) December 19, 2022
കുഞ്ഞിനെ പരിപാലിക്കുന്നതിന് എംഎൽഎയുടെ ഭർത്താവ് ഡോ. പ്രവീണ്‍ വാഗെയും ഭർതൃമാതാവും നാഗ്പൂരിലെത്തിയിട്ടുണ്ട്. 37കാരിയായ എംഎൽയുടെ വിവാഹം 2021 ഫെബ്രുവരിയിലായിരുന്നു. എംഎല്‍എ കുഞ്ഞുമായി സഭയിലെത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരും മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ വാക് തര്‍ക്കത്തോടെയാണാണ് ശീതകാല സമ്മേളനം ആരംഭിച്ചത്. പുതിയ ലോകായുക്ത നിയമം കൊണ്ടുവരുന്നതിനുള്ള ബില്ലിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.