GOOD NEWS | കോവിഡ് 19ൽ നിന്ന് രോഗമുക്തി നേടിയവരെ കെട്ടിപ്പിടിച്ച് ഒരു ഡോക്ടർ

Last Updated:

രോഗമുക്തി നേടിയതിനു ശേഷം മറ്റ് രോഗികൾക്ക് സഹായമായി നിന്ന ഒരു രോഗിയെയും ഡോക്ടർ പ്രശംസിച്ചു. അദ്ദേഹം ഒരു നഴ്സിനെ പോലെ ആയിരുന്നെന്നും രോഗികൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അദ്ദേഹം ഉത്തരം നൽകുമായിരുന്നെന്നും ഡോക്ടർ പറഞ്ഞു.

പനാജി: മഹാമാരിയായ കോവിഡ് 19ൽ നിന്ന് രോഗമുക്തി നേടി ആശുപത്രി വിടാൻ തയ്യാറായവരെ ആലിംഗനം ചെയ്ത് ഡോക്ടർ. ഗോവയിലെ ഒരു ആശുപത്രിയിലാണ് സംഭവം. കോവിഡിൽ നിന്ന് രോഗമുക്തി നേടിയവരെ ആളുകൾ സ്വീകരിക്കാനും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താതിരിക്കാനും ആയിരുന്നു ഡോക്ടർ ഇങ്ങനെ ചെയ്തത്.
ഗോവ മെഡിക്കൽ കോളേജ് മെഡിസിൻ വകുപ്പ് തലവനായ ഡോ. എഡ്വിൻ ഗോമസ് ആണ് ഈ മാതൃക സമൂഹത്തിന് മുന്നിൽ കാണിച്ചു തന്നത്. കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന മാർഗാവോ ആസ്ഥാനമായുള്ള ഇ എസ് ഐ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തെ ഇദ്ദേഹമാണ് നയിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഇവിടെ നിന്നും ചികിത്സ പൂർത്തിയാക്കി കോവിഡ് രോഗമുക്തി നേടിയ 190 ഓളം പേരെയാണ് ഡോക്ടർ ആലിംഗനം ചെയ്ത് മടക്കി അയച്ചത്.
You may also like:മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകൾ‍ [NEWS]'മകളെ കുറിച്ചുള്ള വാർത്ത കണ്ട് ഞെട്ടി'; സ്വപ്നയുടെ അമ്മ ന്യൂസ് 18നോട് [NEWS] മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക്‍ [NEWS]
ആശുപത്രിയിൽ 98 ദിവസത്തെ ജോലിക്ക് ശേഷമാണ് അദ്ദേഹം കഴിഞ്ഞദിവസം വീട്ടിലേക്ക് മടങ്ങിയത്. "കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം ഡിസ്ചാർജ് ആകുന്ന എല്ലാ രോഗികളെയും ഞാൻ കെട്ടിപ്പിടിച്ചാണ് യാത്രയാക്കിയത്" - ഡോക്ടർ പി.ടി.ഐയോട് പറഞ്ഞു. രോഗമുക്തി പ്രാപിച്ച് ചെല്ലുന്ന ഇവരെ അവഗണിക്കരുതെന്ന സന്ദേശം സമൂഹത്തിന് നൽകാനാണ് താൻ ഇതുകൊണ്ട് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ആന്റിബോഡികൾ ഉള്ളതിനാൽ മറ്റ് കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ ഇവരുടെ പ്ലാസ്മ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രോഗമുക്തി നേടിയ രോഗികളാണ് മറ്റുള്ളവരുമായി തങ്ങളുടെ ആരോഗ്യ അനുഭവം പങ്കുവെയ്ക്കാൻ ഏറ്റവും യോഗ്യരെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസതടസമാണ് കൊറോണ വൈറസ് ബാധയുടെ പ്രധാനലക്ഷണം. ഒരാൾക്ക് ഗുരുതരമായ ശ്വാസതടസം നേരിടുകയാണെങ്കിൽ അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാൻ ബുദ്ധിമുട്ടാണ്. എന്നാൽ, ചെറിയ ശ്വാസതടസം ഉണ്ടാകുമ്പോൾ തന്നെ വൈദ്യസഹായം തേടണം. അതിനെക്കുറിച്ച് രോഗമുക്തി നേടിയവർക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
advertisement
രോഗമുക്തി നേടിയതിനു ശേഷം മറ്റ് രോഗികൾക്ക് സഹായമായി നിന്ന ഒരു രോഗിയെയും ഡോക്ടർ പ്രശംസിച്ചു. അദ്ദേഹം ഒരു നഴ്സിനെ പോലെ ആയിരുന്നെന്നും രോഗികൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അദ്ദേഹം ഉത്തരം നൽകുമായിരുന്നെന്നും ഡോക്ടർ പറഞ്ഞു. ഇത്തരത്തിലുള്ള ആളുകൾക്ക് സംസ്ഥാന സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിൽ ജോലി ചെയ്യാൻ കഴിയുമെന്നും ഡോക്ടർ പറഞ്ഞു. മാംഗോർ ഹിൽ മേഖലയിൽ നിന്നെത്തിയ കോവിഡ് രോഗികളുടെ ആരോഗ്യനില മോശമായിരുന്നെന്നും ഡോക്ടർ പറഞ്ഞു. ഇതിൽ 25 ശതമാനം രോഗികൾക്കും പുതുജീവിതം ലഭിച്ചെന്നും ഡോക്ടർ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
GOOD NEWS | കോവിഡ് 19ൽ നിന്ന് രോഗമുക്തി നേടിയവരെ കെട്ടിപ്പിടിച്ച് ഒരു ഡോക്ടർ
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement