വയനാട് അതിർത്തിയിലെ പന്തല്ലൂരിൽ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊന്നു; പുലിയുടെ ആക്രമണത്തിൽ മൂന്നാഴ്ചയ്ക്കിടെ മരിച്ചത് രണ്ടുപേർ
- Published by:Anuraj GR
- news18-malayalam
Last Updated:
കുഞ്ഞിൻറെ അമ്മ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തിയതോടെ കുഞ്ഞിനെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് പുലി പോയി
കൽപ്പറ്റ: തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ പന്തല്ലൂർ മേങ്കോറേഞ്ചിൽ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊന്നു. അങ്കണവാടിയിൽ നിന്ന് മാതാവ് ഫിലോൻദേവിക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് മൂന്നുവയസുകാരിയായ നാൻസിയെ പുലി പിടിച്ചത്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കുഞ്ഞിൻറെ അമ്മ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തിയതോടെ കുഞ്ഞിനെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് പുലി പോയി. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മേങ്കോറേഞ്ചിൽ റോഡ് ഉപരോധിച്ചു.
അതേസമയം പന്തല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് പന്തല്ലൂർ താലൂക്കിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ച വിവരം അറിഞ്ഞ് സംഘടിച്ചെത്തിയ നാട്ടുകാർ രാത്രി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വിവിധയിടങ്ങളിൽ റോഡ് ഉപരോധിച്ചിരുന്നു. നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം ഉൾപ്പടെ തടസപ്പെട്ടു.
അതിനിടെ പുലിയെ പിടികൂടാനായി വനംവകുപ്പ് നടപടികൾ ഊർജിതമാക്കി. പന്തല്ലൂർ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരവധി വളർത്തുമൃഗങ്ങളെയും പുലി പിടികൂടിയിരുന്നു. വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയത് ഒരേ പുലി ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kalpetta,Wayanad,Kerala
First Published :
January 07, 2024 7:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വയനാട് അതിർത്തിയിലെ പന്തല്ലൂരിൽ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊന്നു; പുലിയുടെ ആക്രമണത്തിൽ മൂന്നാഴ്ചയ്ക്കിടെ മരിച്ചത് രണ്ടുപേർ