24 ആഴ്ച വരെ ഗർഭച്ഛിദ്രത്തിന് അനുമതി; നിയമ ഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭ
- Published by:Gowthamy GG
- news18-malayalam
Last Updated:
ബലാത്സംഗ ഇരകളെയും പ്രായപൂർത്തിയാകാത്തവരെയും സഹായിക്കാനാണ് ഇതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂഡൽഹി: ഗർഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള ഉയർന്ന പരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി നീട്ടാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമം ഭേദഗതി ചെയ്തു കൊണ്ട് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ബിൽ 2020 മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പാർലമെന്റിന്റെ തുടർന്നുള്ള സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ബലാത്സംഗ ഇരകളെയും പ്രായപൂർത്തിയാകാത്തവരെയും സഹായിക്കാനാണ് ഇതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഗർഭധാരണത്തെ സുരക്ഷിതമായി അവസാനിപ്പിക്കുന്നത് ഉറപ്പാക്കുമെന്നും സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേൽ പ്രത്യുത്പാദന അവകാശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാതൃമരണ നിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം .
advertisement
അവിവാഹിതകളായ സ്ത്രീകള്‍ക്കും ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുന്നവര്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നൽകണമെന്നും പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2020 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
24 ആഴ്ച വരെ ഗർഭച്ഛിദ്രത്തിന് അനുമതി; നിയമ ഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭ


