അണ്ണാമലൈക്ക് പകരം വരുന്ന തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷന് ഗാനരചയിതാവ് വൈരമുത്തുവുമായി എന്ത് ബന്ധം?
- Published by:meera_57
- news18-malayalam
Last Updated:
ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിച്ചത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു
തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷനായി നൈനാര്‍ നാഗേന്ദ്രനെ (Nainar Nagendran) പാര്‍ട്ടി വെള്ളിയാഴ്ച തിരഞ്ഞെടുത്തു. അണ്ണാ ഡിഎംകെയില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്‌നാട് ബിജെപിയുടെ 13ാമത് പ്രസിഡന്റായാണ് ചുമതലയേല്‍ക്കുന്നത്. മുന്‍ ഐപിഎസ് ഓഫീസര്‍ അണ്ണാമലൈയുടെ പിന്‍ഗാമിയായാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിച്ചത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അടുത്ത വര്‍ഷമാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിഎംകെ പാര്‍ട്ടി ആധിപത്യം പുലര്‍ത്തുന്ന സംസ്ഥാനത്ത് ബിജെപി സ്വാധീനം ചെലുത്താന്‍ ശ്രമിച്ചുവരികയാണ്. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ നയിക്കുക എന്ന് നൈനാര്‍ നാഗേന്ദ്രനെ സംബന്ധിച്ച് അല്‍പം വെല്ലുവിളി നിറഞ്ഞ ജോലിയായിരിക്കും.
ആരാണ് നൈനാര്‍ നാഗേന്ദ്രന്‍?
തമിഴ്‌നാട്ടിലെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവാണ് നൈനാര്‍ നാഗേന്ദ്രന്‍. 2001 മുതല്‍ 2006 വരെ അണ്ണാഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.
1960 ഒക്ടോബര്‍ 16ന് വടിവീശ്വരത്താണ് നാഗേന്ദ്രന്റെ ജനനം. ജയലളിതയുടെ അണ്ണാഡിഎംകെയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തിരുനെല്‍വേലി നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം കാബിനറ്റ് മന്ത്രിയായിരുന്നു. വൈദ്യുതി, വ്യവസായം, ഗതാഗത വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. 2011ല്‍ അണ്ണാഡിഎംകെ വീണ്ടും അധികാരത്തില്‍ വന്നുവെങ്കിലും നാഗേന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി, ജയലളിതയുടെ മരണത്തിന് തൊട്ടുപിന്നാലെ 2017ല്‍ അദ്ദേഹം അണ്ണാഡിഎംകെ വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
advertisement
2020ല്‍ തമിഴ്‌നാട്ടിലെ ബിജെപിയുടെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലി മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. തമിഴ്നാട് മുൻ മന്ത്രിയായ ഇദ്ദേഹം 2017 ലാണ് ബിജെപിയിൽ ചേരുന്നത്.
ഇക്കാലത്തിനിടയില്‍ നിരവധി രാഷ്ട്രീയ വിവാദങ്ങളിലും നൈനാര്‍ നാഗേന്ദ്രന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2006ല്‍ മന്ത്രിയായിരിക്കെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സംബന്ധിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2010ല്‍ 3.9 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് ഡയറക്ടറേറ്റ് നാഗേന്ദ്രനും ഭാര്യയ്ക്കും മറ്റ് നാല് ബന്ധുക്കള്‍ക്കുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
advertisement
2018 ജനുവരിയില്‍ 'ആണ്ടാള്‍' എന്ന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പ്രശസ്ത തമിഴ് ഗാനരചയിതാവും എഴുത്തുകാരനുമായ വൈരമുത്തുവിനെതിരേ നഗേന്ദ്രൻ വധഭീഷണി മുഴക്കിയത് വാര്‍ത്തകളിലിടം നേടിയിരുന്നു. ഹിന്ദുത്വത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നവരെ കൊല്ലാന്‍ ഒരു മടിയുമില്ലെന്ന് അന്ന് നാഗേന്ദ്രന്‍ പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 12, 2025 10:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അണ്ണാമലൈക്ക് പകരം വരുന്ന തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷന് ഗാനരചയിതാവ് വൈരമുത്തുവുമായി എന്ത് ബന്ധം?