'ലവ് ജിഹാദ്': യുപിയിൽ മതപരിവർത്തന്ന നിരോധന നിയമപ്രകാരം മുസ്ലിം കുടുംബത്തിലെ 14പേർ അറസ്റ്റിൽ

Last Updated:

ഹിന്ദു യുവതിയെ തട്ടിയെടുത്തുവെന്നും നിയമവിരുദ്ധമായി ഇസ്ലാമിലേക്ക് മതംമാറ്റിയെന്നുമാണ് യുവിവാനെതിരായ ആരോപണം

ലഖ്നൗ: പുതിയ മതിപർവത്തന നിരോധന നിയമപ്രകാരം യുപിയിലെ ഏത്ത ജില്ലയിൽ ഒരു മുസ്ലിം കുടുംബത്തിലെ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു യുവതിയെ തട്ടിയെടുത്ത് നിയമവിരുദ്ധമായി ഇസ്ലാമിലേക്ക് മതം മാറ്റിയെന്ന് ആരോപണം നേരിടുന്ന മുഹമ്മദ് ജാവേദിന്റെ കുടുംബാംഗങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബർ 17ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഏത്തയിലെ ജലേസർ പൊലീസാണ് കേസെടുത്തത്. മകളെ മതം മാറ്റിയതായും വിവാഹം നടത്തിയതായും മഹമ്മദ് ജാവേദിന്റെ അഭിഭാഷകനാണ് കത്തിലൂടെ തന്നെ അറിയിച്ചതെന്ന് ബിസിനസുകാരനായ ഇയാൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
advertisement
ജാവേദും അടുത്ത ബന്ധുക്കളും ഒളിവിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. കാണാതായ അഞ്ചുപേരെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജാവേദിന്റെ അയൽവാസിയായ യുവതിയെ നവംബർ 17 മുതൽ കാണാനില്ലായിരുന്നു.14പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
നംവബർ 28നാണ് യോഗി സർക്കാർ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടു വന്നത്. നിർബന്ധിച്ച് മതപരിവർത്തനം നടത്തിയാൽ ഒന്നു മുതൽ അഞ്ചുവർഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
advertisement
പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ മൂന്നു മുതൽ പത്തുവർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ലഭിക്കുക. നിർബന്ധിത മതപരിവർത്തത്തിന് ഇരയായ ആൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. മതം മാറി വിവാഹം കഴിക്കുന്നതിന് രണ്ട് മാസം മുൻപ് അധികൃതരെ അറിയിക്കണമെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.
advertisement
ഉത്തർപ്രദേശിനെ കൂടാതെ, മധ്യപ്രദേശ്, കർണാടക, ഹരിയാന, അസം സർക്കാരുകളും സമാനമായ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്ത് കേന്ദ്ര ഏജൻസികൾ ഒരു ലവ് ജിഹാദ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഫെബ്രുവരിയിൽ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ലവ് ജിഹാദ്': യുപിയിൽ മതപരിവർത്തന്ന നിരോധന നിയമപ്രകാരം മുസ്ലിം കുടുംബത്തിലെ 14പേർ അറസ്റ്റിൽ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement