ധോണിയുടെ മകൾക്കെതിരെ സൈബർ ആക്രമണം; പിന്നിൽ മുഖമില്ലാത്ത രാക്ഷസന്മാരെന്ന് നടൻ മാധവന്‍

Last Updated:

ഇന്‍റര്‍നെറ്റില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവർ മുഖമില്ലാത്ത രാക്ഷസന്മാരാണെന്ന് മാധവന്‍

ചെന്നൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയുണ്ടായ സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ മാധവന്‍. സംഭവത്തില്‍ 16 വയസുകാരന്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസിന് അഭിനന്ദനം അറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്.
ഇന്‍റര്‍നെറ്റില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവർ മുഖമില്ലാത്ത രാക്ഷസന്മാരാണെന്ന് മാധവന്‍ പറയുന്നു. ഇന്‍റര്‍നെറ്റില്‍ എന്തുംവിളിച്ച്‌ പറയാമെന്ന് കരുതുന്നവര്‍ക്കെതിരെ, അവര്‍ കൗമാരക്കാരാണെങ്കില്‍ കൂടിയും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും മാധവന്‍ ട്വീറ്റ് ചെയ്തു.
advertisement
ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വിക്ക് പിന്നാലെയാണ് ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിന് താഴെ അഞ്ച് വയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഭീഷണി കമന്റിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ധോണിയുടെ മകൾക്കെതിരെ സൈബർ ആക്രമണം; പിന്നിൽ മുഖമില്ലാത്ത രാക്ഷസന്മാരെന്ന് നടൻ മാധവന്‍
Next Article
advertisement
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
  • മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • ടിവികെ പാർട്ടി പരിപാടിയിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി പറഞ്ഞു.

  • സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയ കോടതി, സംസ്ഥാന പോലീസിന്റെ അന്വേഷണം തുടരാൻ നിർദ്ദേശിച്ചു.

View All
advertisement