ചെന്നൈ വെള്ളപ്പൊക്കം; തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം കൈമാറി ശിവകാര്‍ത്തികേയന്‍
- Published by:Arun krishna
- news18-malayalam
Last Updated:
നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ നേരില്‍ കണ്ട് ശിവകാര്‍ത്തികേയന്‍ ചെക്ക് കൈമാറി
തമിഴ്നാട് തീരത്ത് വിശിയടിച്ച മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടമാണ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട് പോകുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം സിനിമ സാംസ്കാരിക സംഘടനകളും തങ്ങളുടെതായ രീതിയില്‍ ഭാഗമാകുന്നുണ്ട്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്താണ് നടന്‍ ശിവകാര്‍ത്തികേയന്‍ ചെന്നൈയിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നോട്ട് വന്നത്. നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ നേരില്‍ കണ്ട് ശിവകാര്‍ത്തികേയന്‍ ചെക്ക് കൈമാറി. എക്സ് ഹാന്‍ഡിലിലൂടെ ഉദയനിധിയാണ് ഇക്കാര്യം പങ്കുവെച്ചത്.
'മിഷോങ് കൊടുങ്കാറ്റിനെ തുടർന്ന് കോർപ്പറേഷൻ വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തിവരികയാണ്. നമ്മുടെ സർക്കാരിന്റെ ഈ ഉദ്യമത്തിന് പിന്തുണയായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ, നടനും സഹോദരനുമായ ശിവ കാർത്തികയേൻ ഞങ്ങളെ സന്ദർശിച്ച് നടനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാം'. ഉദയനിധി എക്സിൽ കുറിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
December 11, 2023 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചെന്നൈ വെള്ളപ്പൊക്കം; തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം കൈമാറി ശിവകാര്‍ത്തികേയന്‍