വെള്ളപ്പൊക്കത്തിൽ നിന്നും നാടിനെ കരകയറ്റാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങണമെന്ന് ആരാധകരോട് വിജയ്

Last Updated:

നമുക്ക് കൈകോർക്കാം, വിഷമങ്ങൾ തുടച്ചുനീക്കാം എന്നും വിജയ് എക്സിൽ കുറിച്ചു.

മിഷോങ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചെന്നൈയിലുണ്ടായ ശക്തമായ മഴയിൽ നഗരം പൂർണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പ്രളയത്തിന്റെ ഭീകരാവസ്ഥ വെളിവാക്കുന്ന പല വാർത്തകളാണ് ചെന്നൈയിൽ നിന്ന് വരുന്നത്. ഇതിനോട് മുന്നോടിയായി ചെന്നൈ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി പല സിനിമ പ്രവർത്തകരും രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ആരാധകരോട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങണമെന്ന് വിജയ്.
ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ആരാധകരോട് അഭ്യാർത്ഥിച്ച് താരം എത്തിയിരിക്കുന്നത്. സർക്കാരുമായി ചേർന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സ്വയം ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമുക്ക് കൈകോർക്കാം, വിഷമങ്ങൾ തുടച്ചുനീക്കാം എന്നും വിജയ് എക്സിൽ കുറിച്ചു.
advertisement
താരത്തിന്റെ വാക്കുകൾ ഇങ്ങനെ: "ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ കനത്ത മഴയിൽ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെയും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ആയിരക്കണക്കിന് ആളുകൾ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ സഹായിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെയും നിരവധിപേർ അഭ്യർത്ഥിക്കുന്നു. ഈ വേളയിൽ, ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ സന്നദ്ധപ്രവർത്തകരായി ഇറങ്ങണമെന്ന് എല്ലാ വിജയ് മക്കൾ ഇയക്കം ഭാരവാഹികളോടും വിനീതമായി അഭ്യർത്ഥിക്കുന്നു."
മലയാളം വാർത്തകൾ/ വാർത്ത/India/
വെള്ളപ്പൊക്കത്തിൽ നിന്നും നാടിനെ കരകയറ്റാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങണമെന്ന് ആരാധകരോട് വിജയ്
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement