‘പണം അടയ്ക്കാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല; ഉപരാഷ്ട്രപതി ഇടപെട്ടു’എന്ന വാർത്ത വ്യാജമെന്ന് മകൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
‘എന്തിന് ഇങ്ങനെ ചെയ്യുന്നത്. ദയവായി വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലൂടെ ചരൺ ആവശ്യപ്പെട്ടു.
ചെന്നൈ: എസ്.പി.ബിയുടെ മരണത്തിനു പിന്നാലെ വ്യാജ പ്രാചരണങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ മകൻ ചരൺ. ആശുപത്രിയിൽ പണം അടയ്ക്കാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്നും ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നുമുള്ള വ്യാജപ്രചാരത്തിനെതിരെയാണ് ചരൺ രംഗത്തെത്തിയത്.
‘എന്തിന് ഇങ്ങനെ ചെയ്യുന്നത്. ദയവായി വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലൂടെ ചരൺ ആവശ്യപ്പെട്ടു.
You may also like:പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു [NEWS] ദേവഗായകാ വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം മാത്രം [NEWS] ഐസ് വാട്ടർ, ഐസ്ക്രീം, തൈരു സാദം; അസാധാരണ നാദത്തിനുടമയായ എസ്.പി.ബിയുടെ ഇഷ്ടങ്ങൾ [NEWS]
ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘കഴിഞ്ഞ മാസം അഞ്ചുമുതൽ എസ്പിബി ചികിൽസയിലാണ്. അന്നുമുതൽ ഇന്നുവരെയുള്ള എല്ലാ ബില്ലുകളും അടച്ചു. എന്നാൽ ബിൽ അടയ്ക്കാൻ പണമില്ലാതെ വന്നെന്നും തമിഴ്നാട് സർക്കാരിനോട് സഹായം ചോദിച്ചിട്ട് അവർ ചെയ്തില്ലെന്നുമാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഒടുവിൽ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി നന്നായാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കൂ.’– ചരൺ അപേക്ഷിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2020 8:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
‘പണം അടയ്ക്കാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല; ഉപരാഷ്ട്രപതി ഇടപെട്ടു’എന്ന വാർത്ത വ്യാജമെന്ന് മകൻ