ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽനിന്ന് ബ്ലു ടിക്ക് ട്വിറ്റർ നീക്കിയ നടപടി വിമർശനങ്ങളെ തുടർന്ന് ട്വിറ്റർ പിൻവലിച്ചു. @MVenkaiahNaidu എന്ന അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജ് ആണ് നീക്കം ചെ്യതത്. വെങ്കയ്യ നായിഡുവിന്റെ ഔദ്യോഗിക അക്കൗണ്ടിൽ (@VPSecretariat) ബ്ലൂ ബാഡ്ജ് തുടരുന്നുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് ബാഡ്ജ് നീക്കിയത്.
അതേസമയം, അക്കൗണ്ട് സജീവമല്ലാത്തതിനാലാണ് ബാഡ്ജ് നീക്കിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽനിന്നുള്ള അവസാന ട്വീറ്റ് 2020 ജൂലൈ 23നാണ് വന്നിരിക്കുന്നത്. ആറു മാസത്തിലധികമായി വ്യക്തിഗത പേജ് നിർജീവമായതിനാലാണ് ബ്ലൂ ബാഡ്ജ് പോയതെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് വന്നിട്ടുണ്ട്.
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് 9.3 ലക്ഷം ഫോളോവേഴ്‌സും വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന് 13 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്‌സുമാണുള്ളത്. വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്‌ക്രിയമായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
Also Read- ഒരു വർഷത്തിനിടെ 20 കുഞ്ഞുങ്ങൾ; വാടക ഗർഭധാരണത്തിനായി ദമ്പതികൾ ചെലവാക്കിയത് ഒന്നരക്കോടി രൂപയോളം
അതേ സമയം ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി രംഗത്തെത്തി. ട്വിറ്ററിന്റെ നടപടി ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് ബിജെപി മുംബൈ വാക്താവ് സുരേഷ് നഖുവ പറഞ്ഞു. ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാന്‍ വേണ്ടിയാണ് ട്വിറ്റര്‍ ബ്ലൂടിക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബ്ലൂ ടിക്ക് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.
സര്‍ക്കാര്‍ കമ്പനികള്‍, ബ്രാന്‍ഡുകള്‍, ലാഭരഹിത സംഘടനകള്‍, വാര്‍ത്താ മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമ, കായിക താരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മറ്റു ശ്രദ്ധേയമായ വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ നടപടികളിലൂടെ ബ്ലൂ ടിക്ക് നല്‍കി വരുന്നത്. അക്കൗണ്ടുകള്‍ നിഷ്‌ക്രിയവും അപൂര്‍ണ്ണവുമാകുക, അക്കൗണ്ട് പേര് മാറ്റുക, ഔദ്യോഗിക പദവികള്‍ ഒഴിയുകയോ ചെയ്യുമ്പോള്‍ ബ്ലൂ ടിക്ക് നഷ്ടപ്പെടാം.
പുതിയ ഐടി നിയമങ്ങളുടെ പേരിൽ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളും കേന്ദ്രസര്‍ക്കാരും തമ്മിൽ തര്‍ക്കം നിലനിൽക്കുന്നതിനിടെയാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയതമാണ്. ഈ വര്‍ഷം ഫെബ്രുവരി 25നാണ് പുതിയ നിയമങ്ങള്‍ പുറത്തു വന്നത്.
English Summary: Hours after removing the verified blue tick, Twitter on Saturday restored it on the personal handle of vice president M Venkaiah Naidu. The vice president’s office said that since the official handle is used more now, the personal account remained inactive since July 2020. However, after approaching Twitter, the blue tick was restored.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Twitter, Venkaiah Naidu