HOME » NEWS » India » ANDHRA DOUBLE MURDER CASE WHOLE FAMILY HELD EXTREME RELIGIOUS BELIEFS SAYS POLICE

മക്കളെ കുരുതികൊടുത്ത മാതാപിതാക്കൾക്ക് ഭക്തിമൂത്ത് മാനസിക വിഭ്രാന്തിയെന്ന് പോലീസ്

മൂത്തമകൾ അലേഖ്യയുടെ തല ഡംബെൽ ഉപയോഗിച്ച് തല്ലിപ്പൊളിച്ചിരുന്നു. മുടി കരിഞ്ഞ നിലയിലായിരുന്നു അതുപോലെ തന്നെ വായിൽ ഒരു ലോഹക്കഷണം തിരുകി വച്ചിരുന്നു. ഇളയമകളെ ശൂലം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഡംബെൽ കൊണ്ട് തല തകർത്തിരുന്നു.

News18 Malayalam | news18-malayalam
Updated: January 27, 2021, 7:45 AM IST
മക്കളെ കുരുതികൊടുത്ത മാതാപിതാക്കൾക്ക് ഭക്തിമൂത്ത് മാനസിക വിഭ്രാന്തിയെന്ന് പോലീസ്
മൂത്തമകൾ അലേഖ്യയുടെ തല ഡംബെൽ ഉപയോഗിച്ച് തല്ലിപ്പൊളിച്ചിരുന്നു. മുടി കരിഞ്ഞ നിലയിലായിരുന്നു അതുപോലെ തന്നെ വായിൽ ഒരു ലോഹക്കഷണം തിരുകി വച്ചിരുന്നു. ഇളയമകളെ ശൂലം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഡംബെൽ കൊണ്ട് തല തകർത്തിരുന്നു.
  • Share this:
ബംഗളൂരു: ആന്ധ്രാപ്രദേശിലെ ഇരട്ടക്കൊലപാതകത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. കൊല്ലപ്പെട്ട യുവതികളുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവരുടെ പെരുമാറ്റ രീതികളാണ് പൊലീസിനെ കുഴപ്പിക്കുന്നത്. പ്രത്യേകിച്ച് അമ്മയുടെ. 'ബലിക്കൊലപാതകത്തിന്‍റെ' മുഖ്യ സൂത്രധാരയെന്ന് കരുതപ്പെടുന്ന ഇവർ സമനില തെറ്റിയത് പോലെയാണ് പെരുമാറുന്നത്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതികളെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ടെസ്റ്റിനായി എത്തിച്ചിരുന്നു. എന്നാൽ ഇവർ പരസ്പര വിരുദ്ധമായാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നത്.

Also Read-ഇളയമകളെ കൊന്നത് സഹോദരി; ആന്ധ്രയിലെ 'ബലി'ക്കൊലപാതകത്തിൽ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ

'കൊറൊണ ചൈനയിൽ നിന്ന് വന്നതല്ല.. ശിവനിൽ നിന്നും വന്നതാണ്. ഞാൻ ശിവനാണ്. മാർച്ചോടെ കൊറോണ അവസാനിക്കും' എന്നായിരുന്നു പരിശോധനയ്ക്കിടെ ഇവർ പറഞ്ഞത്. മക്കളുടെ സംസ്കാര ചടങ്ങുകൾക്കെത്തിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ വിചിത്രമായ രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആന്ധ്ര ചിറ്റൂർ മടനപ്പള്ളി ശിവനഗർ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാടനപ്പള്ളി ഗവ.വുമൺസ് കോളജ് വൈസ് പ്രിൻസിപ്പളും കെമിസ്ട്രി പ്രൊഫസറുമായ എൻ പുരുഷോത്തം നായിഡു, ഭാര്യയും ഐഐടി ടാലന്‍റ് സ്കൂൾ പ്രിൻസിപ്പളുമായ പത്മജ എന്നിവരാണ് അറസ്റ്റിലായത്.

Also Read-പുനർജനിക്കുമെന്ന വിശ്വാസത്തിൽ പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ

കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഭക്തിയും അന്ധവിശ്വാസവും മൂത്ത് കുടുംബം മാനസിക വിഭ്രാന്തിയിലായെന്ന് സംശയം ഉയരുന്നുണ്ട്. കുടുംബത്തെ നേരിട്ട് അറിയുന്ന ആളുകളുടെയടക്കം മൊഴികൾ ശേഖരിച്ച് ഒരു നിഗമനത്തിലെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 'കുടുംബം മുഴുവൻ കടുത്ത മതവിശ്വാസികൾ ആയിരുന്നു. അതിന്‍റെ ഫലമാണ് ഈ കൊലപാതകങ്ങളും' എന്നാണ് മടനപ്പള്ളി ഡിഎസ്പി രവി മനോഹർ ആചാരി പറയുന്നത്. ഇവരുടെ മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇതേ കാര്യം തന്നെയാണ് പറയുന്നത്.

Also Read-പതിനാലുകാരിയെ വീട്ടിൽ കയറി ബലാത്സംഗത്തിനിരയാക്കി; മതപരിവർത്തനത്തിന് നിര്‍ബന്ധിച്ചു; 22കാരൻ അറസ്റ്റിൽ

എന്നാൽ കുടുംബത്തിൽ അരങ്ങേറിയിരുന്ന നിഗൂഢ അനുഷ്ടാനങ്ങൾക്ക് പിന്നിൽ മാതാപിതാക്കളാണോ മക്കളായിരുന്നോ എന്ന കാര്യത്തിലാണ് സംശയം ഉയരുന്നത്. എല്ലാവരും എല്ലാക്കാര്യത്തിലും ഒന്നിച്ചായിരുന്നു എന്നും പൊലീസ് പറയുന്നു. കൊലപാതക വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. മൂത്തമകൾ അലേഖ്യയുടെ തല ഡംബെൽ ഉപയോഗിച്ച് തല്ലിപ്പൊളിച്ചിരുന്നു. മുടി കരിഞ്ഞ നിലയിലായിരുന്നു അതുപോലെ തന്നെ വായിൽ ഒരു ലോഹക്കഷണം തിരുകി വച്ചിരുന്നു. ഇളയമകളെ ശൂലം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഡംബെൽ കൊണ്ട് തല തകർത്തിരുന്നു. മകളുടെ തലയിൽ പിശാച് കേറിയെന്നും അതിനെ പുറത്തിറക്കാനാണ് തല തല്ലിപ്പൊളിച്ചതെന്നും അമ്മ മൊഴി നൽകിയെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read-ചിന്നമ്മ' ഇനി തമിഴ്നാട് രാഷ്ട്രീയത്തിലേക്ക്; ജയലളിതയുടെ തോഴി ശശികലയുടെ ജയിൽവാസം ഇന്ന് പൂർത്തിയാകും

'മാതാപിതാക്കളുടെ ദേഹത്ത് ഒരു പരിക്കും ഉണ്ടായിരുന്നില്ല എന്നാൽ അവർ  അർദ്ധ ബോധാവസ്ഥയിലായിരുന്നു. മക്കൾ തിരികെ വരുമെന്ന് പറഞ്ഞു കൊണ്ടേയിരുന്നു' പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതികളിലൊരാൾ കടുത്ത വിശ്വാസി ആയിരുന്നു എന്നും ചിലർ പറയുന്നു. സ്വന്തമായി ദൈവം ആയാണ് യുവതി കരുതിയിരുന്നത്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ ചില പോസ്റ്റുകൾ ചുറ്റിപ്പറ്റിയാണ് ഇത്തരമൊരു അഭ്യൂഹവും ഉയരുന്നത്.

'തങ്ങളെ കൊന്നാൽ മാത്രമെ പൈശാചിക ശക്തികളിൽ നിന്നും മോചനം ലഭിക്കുകയുള്ളു എന്ന് യുവതികളിലൊരാൾ മാതാപിതാക്കളോട് പറഞ്ഞിരുന്നു പക്ഷെ തങ്ങൾ മരിക്കില്ലെന്നും'. ഈ വിശ്വാസത്തിലാണ് കൊല നടന്നതെന്നാണ് സൂചനയെന്നാണ് ഒരു പൊലീസുകാരൻ അറിയിച്ചത്. കുടുംബത്തിൽ ആരെങ്കിലും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നോ എന്ന കാര്യവും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

നിലവിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്താണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Published by: Asha Sulfiker
First published: January 27, 2021, 7:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories