iPhone Tata ഐഫോൺ അറ്റകുറ്റപ്പണികൾ ആപ്പിൾ ടാറ്റ ഗ്രൂപ്പിന് കൈമാറി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏകദേശം 11 ദശലക്ഷം ഐഫോണുകൾ വിറ്റഴിക്കപ്പെട്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ ഐഫോണുകളുടെയും മാക്ബുക്ക് ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾ കൈകാര്യം ചെയ്യുന്നതിനായി ആപ്പിൾ ടാറ്റ ഗ്രൂപ്പിനെ കൊണ്ടുവരുന്നു.കർണാടകയിൽ സ്ഥിതി ചെയ്യുന്ന ടാറ്റയുടെ നിലവിലുള്ള ഐഫോൺ അസംബ്ലി കാമ്പസിലാണ് അറ്റകുറ്റപ്പണികൾ നടത്തുകയെന്നും തായ്‌വാനിലെ വിസ്ട്രോണിന്റെ ഇന്ത്യൻ വിഭാഗമായ ഐസിടി സർവീസ് മാനേജ്‌മെന്റ് സൊല്യൂഷനിൽ നിന്ന് അറ്റകുറ്റപ്പണികൾ ടാറ്റ ഏറ്റെടുക്കുന്നു എന്നുമാണ് റിപ്പോർട്ടുകൾ
ചൈനയ്ക്ക് പുറത്തേക്ക് ഉൽപ്പാദനം തേടുന്ന ആപ്പിളിന്റെ പ്രധാന വിതരണക്കാരായി ടാറ്റ അതിവേഗം ഇതിനകം തന്നെ വളർന്നു കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ മൂന്ന് കേന്ദ്രങ്ങളിലായി പ്രാദേശിക, വിദേശ വിപണികൾക്കായി ഐഫോണുകൾ ടാറ്റ അസംബിൾ ചെയ്യുന്നുണ്ട്. അതിലൊന്നിൽ ചില ഐഫോണിമ്റെ ചില പാർട്സുകളും നിർമ്മിക്കുന്നുണ്ട്.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിൽ, ഐഫോൺ വിൽപ്പന കുതിച്ചുയരുന്നതോടെ, അറ്റകുറ്റപ്പണികളുടെ വിപണിയും ഇന്ത്യയിൽ കുതിച്ചുയരും. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏകദേശം 11 ദശലക്ഷം ഐഫോണുകൾ വിറ്റഴിക്കപ്പെട്ടതായി കൗണ്ടർപോയിന്റ് റിസർച്ച് കണക്കാക്കുന്നു. ഇത് ആപ്പിളിന് 7% വിപണി വിഹിതം നൽകി. 2020 ൽ ഇത് വെറും 1% ആയിരുന്നു.
advertisement
ടാറ്റയും ആപ്പിളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ ആപ്പിളിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിൽ നേരിട്ട് വിൽക്കുന്നതിനുള്ള അടിത്തറ പാകുമെന്ന് സൈബർമീഡിയ റിസർച്ചിലെ വൈസ് പ്രസിഡന്റ് പ്രഭു റാം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലുടനീളമുള്ള ആപ്പിളിന്റെ ഔദ്യോഗിക സേവന കേന്ദ്രങ്ങൾക്ക് അടിസ്ഥാന അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുമെങ്കിലും, കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫോണുകളും ലാപ്‌ടോപ്പുകളും ടാറ്റ ഗ്രൂപ്പിന് കൈമാറും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനയ്ക്കു മേലുള്ള തീരുവകളുടെ ഭീഷണി നിലനിൽക്കുന്നതിനിടയിൽ ഐഫോൺ കയറ്റുമതിയിലെ പ്രാധാനിയായി ഇന്ത്യ ഉയർന്നുവരികയാണ്. ജൂൺ പാദത്തിൽ അമേരിക്കയിൽ വിറ്റ ഐഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിലെ ഫാക്ടറികളിൽ നിർമിച്ചവയാണെന്ന് എന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 06, 2025 9:18 PM IST