പറഞ്ഞ വാക്ക് നരേന്ദ്ര മോദി പാലിച്ചു; 'ജലശക്തി'ക്കായി മന്ത്രാലയം, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വകുപ്പുമന്ത്രി
Last Updated:
ജോധ്പുരിൽ നിന്നുള്ള ലോക്സഭാംഗം ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആണ് പുതിയതായി രൂപീകരിച്ച മന്ത്രാലയത്തിന്‍റെ തലവൻ.
ന്യൂഡൽഹി: പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന 'ജൽ ശക്തി' മന്ത്രാലയം രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് വെള്ളിയാഴ്ച 'ജൽശക്തി' മന്ത്രാലയം രൂപീകരിച്ചത്.
ജോധ്പുരിൽ നിന്നുള്ള ലോക്സഭാംഗം ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആണ് പുതിയതായി രൂപീകരിച്ച മന്ത്രാലയത്തിന്‍റെ തലവൻ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്‍റെ മകനെ തോൽപിച്ചാണ് ഷെഖാവത്ത് ലോക്സഭയിൽ എത്തിയത്.
തമിഴ് നാട്ടിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു പുതിയതായി ജലശക്തി മന്ത്രാലയം രൂപീകരിക്കുമെന്ന് മോദി വാഗ്ദാനം നൽകിയത്. ജല സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു മന്ത്രാലയത്തിന് രൂപം നൽകുന്നതെന്ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
advertisement
രാജ്യത്ത് ഏപ്രിൽ മുതൽ ജൂലൈ വരെ എല്ലാ വർഷവും ജലക്ഷാമം രൂക്ഷമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ വരൾച്ച രൂക്ഷമാണ്. ഗ്രാമീണ ഇന്ത്യയിലെ കൃഷിയും മറ്റും പ്രധാനമായും മൺസൂൺ മഴയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2019 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പറഞ്ഞ വാക്ക് നരേന്ദ്ര മോദി പാലിച്ചു; 'ജലശക്തി'ക്കായി മന്ത്രാലയം, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വകുപ്പുമന്ത്രി