മലയാളികളായ പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് മുൻഗണനയെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

Last Updated:

നരേന്ദ്ര മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു മന്ത്രിയാണ് വി. മുരളീധരൻ.

ന്യൂഡൽഹി: മലയാളികളായ പ്രവാസികളുടെ പ്രശ്നപരിഹാരത്തിനാണ് മുൻഗണനയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികളുടെ വിമാനയാത്ര നിരക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സിവിൽ ഏവിയേഷൻ വകുപ്പുമായി ചേർന്ന് ശാശ്വത പരിഹാരമുണ്ടാകും. ശബരിമല വിഷയം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും വി മുരളീധരൻ ന്യൂസ് 18നോട് പറഞ്ഞു.
നരേന്ദ്ര മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു മന്ത്രിയാണ് വി. മുരളീധരൻ. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ആറു വർഷത്തോളം ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു.
1957 മെയ് 14നാണ് വെള്ളംവേലി മുരളീധരൻ എന്ന വി.മുരളീധരൻ ജനിച്ചത്. കമ്മ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരിലെ തലശേരി സ്വദേശിയായ മുരളീധരൻ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1981 മുതൽ 1996 വരെ എബിവിപിയുടെ വിവിധ സ്ഥാനങ്ങൾ മുരളീധരൻ വഹിച്ചിരുന്നു. 1999ൽ നെഹ്റു യുവകേന്ദ്രം വൈസ് ചെയർമാനായി. 2002 മുതൽ നെഹ്റു യുവ കേന്ദ്രം ഡയറക്ടർ ജനറലുമായിരുന്നു.
advertisement
വളരെ ചെറുപ്പത്തിൽ തന്നെ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അച്ഛന്‍റെ മരണത്തെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ എൽഡി ക്ലർക്കായി ജോലി ചെയ്തു. പാർട്ടിയുടെ നിർദേശ പ്രകാരമായിരുന്നു ഇത്. എന്നാൽ വളരെ പെട്ടെന്നു തന്നെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി.
2016ലെനിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് 7000 വോട്ടുകൾക്ക് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തെത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലയാളികളായ പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് മുൻഗണനയെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement