അസമില്‍ പൊതുയിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്പുന്നതും നിരോധിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമഭേദഗതി
അസമില്‍ പൊതുയിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്പുന്നതും നിരോധിച്ചു. ഇതുസംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമഭേദഗതി. നേരത്തേ ക്ഷേത്രങ്ങൾക്കു സമീപമുൾപ്പെടെ ബീഫ് നിരോധിച്ച നിയമമാണ് ഭേദഗതി ചെയ്തത്.
‘റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബീഫ് ഉപഭോഗം സംബന്ധിച്ച നിലവിലെ നിയമം ശക്തമാണ്. എന്നാൽ റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മതപരമോ സാമൂഹികമോ ആയ സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ ബീഫ് കഴിക്കുന്നതിന് ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല. ഇനിമുതൽ പൊതുസ്ഥലങ്ങളിൽ ബീഫ് കഴിക്കുന്നത് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചു', ഹിമന്ത ബിശ്വ ശർമ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
advertisement
ഡൽഹിയിലുള്ള ഹിമന്ത, ഓൺലൈനായാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് മന്ത്രിസഭ സുപ്രധാന തീരുമാനമെടുത്തത്. നേരത്തെ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം ബിഫ് വിളമ്പുന്നത് നിരോധിച്ചിരുന്നു.
Assam bans eating and serving beef in public places
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Assam
First Published :
December 04, 2024 10:22 PM IST