ആസാമില്‍ ഒരാൾക്ക് ഒന്നിലേറെ വിവാഹം നിരോധിക്കും; നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ

Last Updated:

നിയമം ലംഘിച്ചാല്‍ പരമാവധി ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കുന്ന വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

News18
News18
സംസ്ഥാനത്ത് ഒരാൾ ഒന്നിലധികം വിവാഹം കഴിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്‍ ആസാം (Assam) സര്‍ക്കാര്‍ ചൊവ്വാഴ്ച അവതരിപ്പിച്ചു. നിയമസഭാ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് (Himanta Biswa Sarma) ആസാം ബഹുഭാര്യത്വ നിരോധന ബില്‍ 2025 (Assam Prohibition of Polygamy Bill, 2025) അവതരിപ്പിച്ചത്. നിയമം ലംഘിച്ചാല്‍ പരമാവധി ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കുന്ന വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2016 മുതല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ആസാം ഭരിക്കുന്നത്. ഷെഡ്യൂള്‍ ആറിന് കീഴിലുള്ള പ്രദേശങ്ങള്‍ ഒഴികെ, സംസ്ഥാനത്തുടനീളം ഒരാൾക്ക് ഒന്നിലധികം വിവാഹം നിരോധിച്ചുകൊണ്ടുള്ള ബില്‍ നവംബര്‍ 9ന് മന്ത്രിസഭ അംഗീകരിച്ചിരുന്നു.
സംസ്ഥാനത്തിന് പുറത്ത് വിവാഹം കഴിച്ചാലും ആസാമില്‍ താമസിക്കുന്നവര്‍ക്ക് കരട് നിയമനിര്‍മാണം ബാധകമാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആസാമില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയും അതിന് ശേഷം സംസ്ഥാനത്തിന് പുറത്ത് "മനഃപൂര്‍വം അറിഞ്ഞുകൊണ്ട്" ഒന്നിലേറെ വിവാഹത്തില്‍ ഏര്‍പ്പെടുന്നത് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്ന് പറയുന്നു.
advertisement
ഒന്നിലേറെ തവണ വിവാഹം കഴിച്ച കാര്യം മനഃപൂര്‍വം മറച്ചുവയ്ക്കുകയോ അവഗണിക്കുകയോ റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും ബില്ലില്‍ നിര്‍ദേശിക്കുന്നു.
ഇത്തരത്തിലുള്ള വിവാഹം നടന്നാല്‍ അത് തടയാന്‍ ഈ നിയമം പോലീസിന് അധികാരം നല്‍കുന്നു. കൂടാതെ, ഇതിന് ഇരയായ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഒരു സംവിധാനവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇരകള്‍ പലപ്പോഴും അതികഠിനമായ വേദനയും ബുദ്ധഇമുട്ടുകളും അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
Summary: The Assam government on Tuesday introduced a bill to ban polygamy in the state. Chief Minister Himanta Biswa Sarma introduced the Assam Prohibition of Polygamy Bill, 2025 on the first day of the winter session of the assembly. The bill includes provisions that provide for a maximum imprisonment of seven years and a fine for violating the law
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആസാമില്‍ ഒരാൾക്ക് ഒന്നിലേറെ വിവാഹം നിരോധിക്കും; നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ
Next Article
advertisement
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍
  • കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ് അയച്ചു.

  • ഡ്രൈവർ യദു നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് ഇരുവരെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ നടപടി.

  • കേസിൽ ആര്യയുടെ സഹോദരൻ മാത്രം പ്രതിയായപ്പോൾ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ്.

View All
advertisement