Bihar | എല്ലാ കണ്ണുകളും ബീഹാറിലേക്ക്; നിതീഷ് കുമാർ രാജ്ഭവനിൽ; എൻഡിഎയിൽ ചേരുമെന്ന റിപ്പോർട്ട് തള്ളി ജെഡിയു
- Published by:Anuraj GR
- news18-malayalam
Last Updated:
ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ജെഡിയു ചേരുമെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ജെഡിഎയു സംസ്ഥാന നേതൃത്വം തള്ളി
പാട്ന: ജെഡിയു വീണ്ടും എൻഡിഎ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്ഭവനിൽ എത്തി. രാജ്ഭവനിലെ സാംസ്ക്കാരിക പരിപാടിയിൽ പങ്കെടുക്കാനാണ് നിതീഷ് കുമാർ എത്തിയത്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു യാദവ് പാർട്ടി നേതാക്കളുമായി പട്‌നയിൽ നടത്തിയ കൂടിക്കാഴ്ചയും ബിഹാറിൽ നിന്നുള്ള നേതാക്കളോട് ഡൽഹിയിലെത്താൻ ബിജെപി ആവശ്യപ്പെട്ടതും രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയാണെന്നാണ് വിലയിരുത്തൽ. അതിനിടെ നിതീഷ് കുമാറിനെ ബിജെപി നേതാവ് സുശീൽ മോദി പ്രശംസിച്ചതും ശ്രദ്ധേയമായിട്ടുണ്ട്.
അതേസമയം ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ജെഡിയു ചേരുമെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ജെഡിഎയു സംസ്ഥാന നേതൃത്വം തള്ളി. ബിഹാറില്‍ ബിജെപിയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യം തള്ളി ജെഡിയു നേതൃത്വം രംഗത്തെത്തിയത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെഡി(യു) പാർട്ടി ഇന്ത്യൻ സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുകയാണെന്നും എന്നാൽ സഖ്യ പങ്കാളികളെക്കുറിച്ചും സീറ്റുകൾ പങ്കിടുന്നതിനെക്കുറിച്ചും കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. ജെഡിയു, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിലേക്ക് തിരിച്ചുവരാൻ ആലോചിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടാണ് സംസ്ഥാന പ്രസിഡൻറ് ഉമേഷ് സിംഗ് കുശ്വാഹ പ്രസ്താവന നടത്തിയത്.
advertisement
അതിനിടെ ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ പ്രതികരണവുമായി ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി രംഗത്തെത്തി, “നിതീഷ്-തേജസ്വി സർക്കാരിൽ എല്ലാം നന്നായാണ് പോകുന്നത്. സർക്കാരിനെ താഴെയിറക്കാൻ ചില ശക്തികൾ തുടക്കം മുതൽ ശ്രമിച്ചുവരികയാണ്. ബിഹാർ സർക്കാരിനെ ആർക്കും താഴെയിറക്കാനാകില്ല"- തിവാരി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Patna,Patna,Bihar
First Published :
January 26, 2024 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar | എല്ലാ കണ്ണുകളും ബീഹാറിലേക്ക്; നിതീഷ് കുമാർ രാജ്ഭവനിൽ; എൻഡിഎയിൽ ചേരുമെന്ന റിപ്പോർട്ട് തള്ളി ജെഡിയു