74-ാം പിറന്നാള്‍ നിറവില്‍ മോദി; ആശംസകള്‍ നേര്‍ന്ന് ബിജെപി; ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രതിപക്ഷം

Last Updated:

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രിയ്ക്ക് ജന്മദിനാംശസകള്‍ നേര്‍ന്നു

നരേന്ദ്ര മോദി
നരേന്ദ്ര മോദി
74-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകളുമായി ഭരണ-പ്രതിപക്ഷ നേതാക്കള്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രിയ്ക്ക് ജന്മദിനാംശസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ നൂതനാശയങ്ങള്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാന്‍ വഴിയൊരുക്കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു.
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. നിങ്ങളുടെ നേതൃപാടവത്തിലൂടെ രാജ്യത്തിൻ്റെ അഭിവൃദ്ധിയും അന്തസ്സും വർദ്ധിച്ചു . നിങ്ങളുടെ നൂതനമായ ശ്രമങ്ങൾ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ വഴിയൊരുക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. നിങ്ങൾ ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു," രാഷ്ട്രപതി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു. "ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ. നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു," കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.
advertisement
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണവും ശക്തവുമായ നേതൃപാടവവും അനുഭവിച്ച് അറിഞ്ഞവരാണ്. സമ്പൂർണ സന്നദ്ധതയോടും ഏകാഗ്രതയോടും കൂടിയാണ് മോദി രാജ്യത്തെ നയിച്ചത്. ഇപ്പോഴും അത് തുടരുകയാണ്," കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു.
"ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാൻ നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങള്‍ക്ക് ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാകട്ടെ. നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്ത് നിന്ന് ഭയം, പട്ടിണി, ഭീകരത, അഴിമതി എന്നിവ പൂർണ്ണമായും തുടച്ചുനീക്കപ്പെടട്ടെ. നമ്മുടെ ഇന്ത്യ ലോകനേതൃസ്ഥാനം വീണ്ടെടുക്കട്ടെ. ഇതാണ് എൻ്റെ ആശംസകൾ," കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എക്‌സിൽ കുറിച്ചു.
advertisement
"പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എൻ്റെ ജന്മദിനാശംസകൾ. അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും നേരുന്നു", മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകൾ നേർന്നു.
"പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ആശംസകൾ നേരുന്നു. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെ ," കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചു.
Summary: BJP and opposition wish Prime Minister Narendra Modi on his 74th birthday
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
74-ാം പിറന്നാള്‍ നിറവില്‍ മോദി; ആശംസകള്‍ നേര്‍ന്ന് ബിജെപി; ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രതിപക്ഷം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement