'ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കണം'; പാകിസ്താനിൽ ബുദ്ധപ്രതിമ തകർക്കപ്പെട്ട സംഭവത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

Last Updated:

ഏകദേശം 1700 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ നേരത്തെ തന്നെ വിമർശനവും ഉയർന്നിരുന്നു.

ന്യൂഡൽഹി: പാകിസ്താനിൽ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കിടെ കണ്ടെടുത്ത ബുദ്ധപ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഖൈബർ പഖ്തുൻഖ്വാൻ പ്രവിശ്യയിൽ ഉൾപ്പെട്ട മർദാന്‍ ജില്ലയിലെ തഖ്ത് ബഹി മേഖലയില്‍ വീട് നിർമ്മാണം നടക്കുന്ന പ്രദേശത്താണ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പൗരാണിക ബുദ്ധപ്രതിമ കണ്ടെത്തിയത്. അടിത്തറ കെട്ടുന്നതിനായി കുഴിയെടുക്കുന്നതിനിടെ നിർമ്മാണ തൊഴിലാളികളാണ് പ്രതിമ ആദ്യം കണ്ടെത്തുന്നത്. എന്നാൽ ഇത് അനിസ്ലാമികമാണെന്ന് ആരോപിച്ച് അവർ തന്നെ തകർക്കുകയായിരുന്നു.
സംഭവത്തിൽ ആശങ്ക അറിയിച്ച ഇന്ത്യ, ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക പൈത്യകങ്ങൾ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഖൈബർ പഖ്തുൻഖ്വാന്‍റെ പഴയ പേരായിരുന്നു ഗാന്ധാര. ബുദ്ധമത വിശ്വാസികൾ വളരെയേറെ ആദരവോടെ കാണുന്ന പ്രദേശം കൂടിയാണിത്. ഗാന്ധാര നാഗരികത കാലഘട്ടത്തില്‍ നിന്നുള്ള പൗരാണിക അവശിഷ്ടമാണ് പ്രതിമയെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 1700 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ നേരത്തെ തന്നെ വിമർശനവും ഉയർന്നിരുന്നു.
TRENDING:രണ്ടര വർഷത്തെ പോരാട്ടത്തിനൊടുവിൽ ലാപ്ടോപ്പ് എത്തി; ആനുകൂല്യങ്ങൾ ഔദാര്യമല്ല അവകാശമാണെന്ന് അനഘ ബാബു[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]Covid 19 Shocking | ഭർത്താവ് ആശുപത്രിയിൽവെച്ച് മരിച്ച് അരമണിക്കൂറിനകം ഭാര്യയും മരിച്ചു; സംഭവം നാഗ്പുരിൽ[PHOTOS]
പ്രതിമ തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരിന്നു. ഒരു മൗലവിയുടെ വാക്കുകള്‍ അനുസരിച്ചാണ് ഇവര്‍ പ്രതിമ തകർത്തതെന്നാണ് റിപ്പോർട്ട്. 'സംഭവത്തില്‍ ഇന്ത്യയുടെ ആശങ്ക പാകിസ്താനെ അറിയിച്ചിട്ടുണ്ട്.. അവിടെയുള്ള ന്യൂനപക്ഷസമൂഹങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമൊപ്പം അവരുടെ സാംസ്കാരിക പൈത്യകം കൂടി സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയും പങ്കുവച്ചിട്ടുണ്ട്' എന്നാണ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കണം'; പാകിസ്താനിൽ ബുദ്ധപ്രതിമ തകർക്കപ്പെട്ട സംഭവത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement