തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലർക്ക് സസ്പെൻഷൻ;കേസെടുത്തു

Last Updated:

തടവുകാരുടെ ബന്ധുക്കളായ സ്ത്രീകളോട് ബാലഗുരുസ്വാമി അടുക്കാൻ ശ്രമിക്കുന്നതും ദുരുദ്ദേശ്യത്തോടെ പെരുമാറുന്നതും പതിവാക്കിയിരുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്

News18
News18
തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലർക്ക് സസ്പെൻഷൻ. സംഭവത്തിൽ കേസെടുത്തു. മധുര സെൻട്രൽ ജയിലിലെ തടവുകാരന്റെ ചെറുമകളോടാണ് അസി.ജയിലറായ ബാലഗുരുസ്വാമിയുടെ മോശം പെരുമാറ്റം. തടവുകാരനെ കാണാൻ വരുന്ന ബന്ധുക്കളുമായി പരിചയത്തിലായ ജയിലർ പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പശ്ചാത്തലത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ജയിൽ വകുപ്പ് ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
ഇതിന് പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ ഇയാളെ നടുറോഡിലിട്ട് മർദ്ധിച്ചിരുന്നു. പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരുടെ കുടുംബം നടത്തുന്ന വഴിയോര ഭക്ഷണശാലയിലെത്തിയാണ് ജയിലർ പെൺകുട്ടിയോട് വീട്ടിലേക്ക് തനിച്ച് വരണമെന്ന് ആവശ്യപ്പെട്ടത്. തടവുകാരുടെ ബന്ധുക്കളായ സ്ത്രീകളോട് ബാലഗുരുസ്വാമി അടുക്കാൻ ശ്രമിക്കുന്നതും ദുരുദ്ദേശ്യത്തോടെ പെരുമാറുന്നതും പതിവാക്കിയിരുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലർക്ക് സസ്പെൻഷൻ;കേസെടുത്തു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement