സിം കാർഡുകൾ ഇനി കൂട്ടമായി വാങ്ങാനാകില്ല; വ്യാജ സിം കാർഡുകൾ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം

Last Updated:

പുതിയ നിയന്ത്രണം നിലവിൽ വരുന്നതോടെ സിം കാർഡുകൾ വളരെ എളുപ്പത്തിൽ കുറ്റവാളികൾക്ക് ലഭ്യമാകുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും

Ashwini Vaishnaw
Ashwini Vaishnaw
സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ബൾക്ക് സിം കാർഡ് കണക്ഷനുകളുടെ വിൽപന അവസാനിപ്പിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് . സത്യസന്ധമായി പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രം സിം കാർഡുകൾ അനുവദിക്കൂ എന്നും ഡീലർമാർക്ക് കർശനമായ വെരിഫിക്കേഷനും രജിസ്ട്രേഷൻ പ്രോട്ടോക്കോളും നടപ്പിലാക്കുമെന്നും കേന്ദ്രം അറിയിച്ചു. സിം കാർഡുകളുടെ വ്യാപകമായ ദുരുപയോഗത്തെക്കുറിച്ചും കേന്ദ്രമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
പുതിയ നിയന്ത്രണം നിലവിൽ വരുന്നതോടെ സിം കാർഡുകൾ വളരെ എളുപ്പത്തിൽ കുറ്റവാളികൾക്ക് ലഭ്യമാകുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും. ടെലികോം മന്ത്രാലയത്തിന്റെ കർശനമായ നടപടികൾ ഇതിനോടകം തന്നെ മികച്ച ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ വർഷം മെയിൽ സഞ്ചാർ സാഥി പോർട്ടൽ ആരംഭിച്ചതിന് ശേഷം 52 ലക്ഷം വ്യാജ കണക്ഷനുകൾ തിരിച്ചറിയാനും ഉടനടി നീക്കം ചെയ്യാനും സർക്കാരിന് സാധിച്ചിട്ടുണ്ട്.
advertisement
ഈ നടപടികളുടെ ഭാഗമായി ഏകദേശം 67,000 ഡീലർമാരെ കരിമ്പട്ടികയിൽ പെടുത്തിയെന്നും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 300 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അതോടൊപ്പം അനധികൃതമായി ഉപയോഗിച്ചിരുന്ന 17,000- ത്തിലധികം ഹാൻഡ്‌സെറ്റുകൾ പ്രവർത്തനരഹിതമാക്കുകയും ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമുള്ള 66,000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിന് പുറമേ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട 8,00,000 പേയ്‌മെന്റ് അക്കൗണ്ട് വാലറ്റുകളും നീക്കം ചെയ്തിട്ടുണ്ട്.
നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ 3 ലക്ഷത്തിലധികം ഹാൻഡ്‌സെറ്റുകൾ കണ്ടെത്തി യഥാർത്ഥ ഉടമകൾക്ക് തിരിച്ചു നൽകാനും സാധിച്ചു എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പുതിയ നിയമ നടപടിയും സൈബർ ആക്രമണങ്ങൾ തടയുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് തന്നെയാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്തകാലത്തായി രാജ്യത്ത് സൈബർ ആക്രമണങ്ങളിൽ തോതിൽ വലിയ വർദ്ധനവുണ്ടായ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നിയമനടപടികളിലേക്ക് കേന്ദ്രസർക്കാർ കടന്നിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
സിം കാർഡുകൾ ഇനി കൂട്ടമായി വാങ്ങാനാകില്ല; വ്യാജ സിം കാർഡുകൾ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement