റെയിൽവേ സൈൻ ബോർഡുകൾ ഏകീകരിക്കും; നിർദേശങ്ങളടങ്ങിയ ലഘുലേഖ കേന്ദ്ര റെയിൽവേ മന്ത്രി പ്രകാശനം ചെയ്തു

Last Updated:

യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ സ്റ്റേഷനുകളിലുടനീളം ഏകീകൃത സൈൻ ബോർഡുകൾ സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ സൈൻ ബോർഡുകൾ ഏകീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൈൻ ബോർഡുകളുടെ നിറം, ഫോണ്ട്, ചിത്രങ്ങള്‍ എന്നിവ ഏകീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടങ്ങിയ ലഘുലേഖ മന്ത്രി പുറത്തിറക്കി. അമൃത് ഭാരത് സ്റ്റേഷന്‍സ് സ്‌കീം പ്രകാരം രാജ്യത്തെ 1275 റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ സ്റ്റേഷനുകളിലുടനീളം ഏകീകൃത സൈൻ ബോർഡുകൾ സ്ഥാപിക്കാന്‍ റെയില്‍വേ മന്ത്രാലയം ശ്രമിക്കുന്നുവെന്നാണ് വിവരം.
” പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനും യാത്രാസൗഹാര്‍ദ്ദമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. എല്ലാ സ്റ്റേഷനുകളിലും ഏകീകൃത സൈൻ ബോർഡുകൾ സ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഏകീകൃത സൈൻബോർഡ് പദ്ധതിയുമായി ബന്ധപ്പെട്ട ലഘുലേഖ പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതോടെ ഏകീകരിച്ച സൈൻ ബോർഡുകൾ രാജ്യത്തെമ്പാടുമുള്ള സ്റ്റേഷനുകളില്‍ സ്ഥാപിക്കും. കൂടാതെ ഭിന്നശേഷി സൗഹൃദമായിരിക്കും ഇവ,” അശ്വിനി വൈഷ്ണവ് പറഞ്ഞു.
advertisement
ഈ പദ്ധതിയിലൂടെ റെയില്‍വേ സേവനങ്ങൾ മെച്ചപ്പെട്ട രീതിയില്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലളിതമായ ഭാഷ, വ്യക്തമായ അക്ഷര വലുപ്പം, പെട്ടെന്ന് കാണാന്‍ കഴിയുന്ന നിറങ്ങളുടെ ഉപയോഗം, ചിത്രങ്ങളുടെ ഉപയോഗം എന്നിവയുടെ സഹായത്തോടെയാണ് ഏകീകൃത സൈൻ ബോർഡ് സംബന്ധിച്ച ബുക്ക്‌ലെറ്റ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയത്. വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും സഹായകമാകുന്ന രീതിയിലാണ് ഈ സംവിധാനമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.
റെയില്‍വേ സൈൻ ബോർഡുകളിലെ നിറം, ഫോണ്ട്, അക്ഷര വലിപ്പം, എന്നിവ ഏകീകരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ത്രിവര്‍ണ്ണ നിറത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷനുകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ബോര്‍ഡുകളും റെയില്‍വേ മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
റെയിൽവേ സൈൻ ബോർഡുകൾ ഏകീകരിക്കും; നിർദേശങ്ങളടങ്ങിയ ലഘുലേഖ കേന്ദ്ര റെയിൽവേ മന്ത്രി പ്രകാശനം ചെയ്തു
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement