ആശ്വാസം! രാജ്യത്ത് ആർക്കും എംപോക്സില്ല; സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം
- Published by:Sneha Reghu
- news18-malayalam
Last Updated:
രോഗവ്യാപനം തടയാൻ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നുമാണ് നിർദേശം.
ന്യൂഡൽഹി: ഇന്ത്യയിൽ ആർക്കും എംപോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. സംശയത്തെ തുടർന്ന് പരിശോധിച്ച സാമ്പിളുകളുടെ ഫലവും നെഗറ്റീവായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ, സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
എംപോക്സ് ലക്ഷണങ്ങളുള്ളവരെ സ്ക്രീനിംഗ് ചെയ്യുകയും സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗബാധയുള്ളവർ എസൊലേഷന് വിധേയമാകണമെന്നും റിപ്പോർട്ടിലുണ്ട്. രോഗവ്യാപനം തടയാൻ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നുമാണ് നിർദേശം.
കഴിഞ്ഞ ദിവസം എംപോക്സ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റേത് ഉൾപ്പെടെയുള്ള ടെസ്റ്റുകളുടെ റിസൽട്ട് നെഗറ്റീവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോംഗോയിൽ ആരംഭിച്ച എംപോക്സ് ബാധ ബുറുണ്ടി, കെനിയ, റുവാണ്ട, യുഗാണ്ട രാജ്യങ്ങളിലും പടരുകയാണ്. പുതിയയിനം വൈറസ് മൂലമുള്ള രോഗത്തിനു മരണസാധ്യത കൂടുതലായതിനാൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണു രോഗം പിടിപെടുന്നത്. എന്നാൽ കോവിഡ് പോലെ അതിവേഗം പടരുന്ന രോഗമല്ല. പനിയുടേതുപോലുള്ള ലക്ഷണങ്ങളും ചർമത്തിൽ വസൂരിയുടേതുപോലുള്ള കലകളും രോഗിക്കുണ്ടാകും. ബോധവത്കരണം, രോഗിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷിക്കൽ, വാക്സിനേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ രോഗം നിയന്ത്രിക്കാൻ കഴിയും. എംപോക്സ് ബാധിച്ച ഭൂരിഭാഗം പേരിലും ലഘുവായ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാവുക. എന്നാൽ, ചിലർക്കു മരണകാരണമാകാം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 09, 2024 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആശ്വാസം! രാജ്യത്ത് ആർക്കും എംപോക്സില്ല; സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം