ചന്ദ്രയാൻ 3യുടെ പ്രൊപ്പൽഷൻ മൊഡ്യൂൾ ISRO തിരികെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചു; പരീക്ഷണം വിജയം
- Published by:Vishnupriya S
- news18-malayalam
Last Updated:
ആഗസ്റ്റ് ഒന്നിനാണ് ലാൻഡറിനെയും വഹിച്ച് പ്രൊപ്പഷൻ മോഡ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്
ചന്ദ്രയാൻ 3 ന്റെ പ്രൊപ്പൽഷൻ മോഡ്യൂളിനെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്നും തിരികെ ഭൂമിയുടെ ആകർഷണ വലയത്തിലേക്ക് എത്തിച്ചതായി ഐഎസ്ആർഒ (ISRO) അറിയിച്ചു. ഈ നേട്ടം ഐഎസ്ആർഒയുടെ ഭാവി പദ്ധതികൾക്ക് കരുത്ത് പകരുന്നതാണെന്നാണ് വിലയിരുത്തൽ. ആഗസ്റ്റ് ഒന്നിനാണ് ലാൻഡറിനെയും വഹിച്ച് പ്രൊപ്പഷൻ മോഡ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ആഗസ്റ്റ് അഞ്ചിന് മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിക്കുകയും ചെയ്തു.
ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് തിരികെ എത്തുമ്പോൾ 100 കിലോഗ്രാമിൽ അധികം ഇന്ധനമാണ് മോഡ്യൂളിൽ അവശേഷിക്കുന്നത്. ചന്ദ്രയാൻ -2 ന്റെ പരാജയ പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടായിരുന്നു ചന്ദ്രയാൻ -3 ന്റെ പദ്ധതികൾ. ഭൂമിയെ വാസ യോഗ്യമാക്കുന്ന പ്രത്യേകളെക്കുറിച്ച് ഉള്ള നിരീക്ഷണങ്ങൾക്കും ജീവന് സാധ്യതയുള്ള മറ്റ് ഗ്രഹങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി സ്‌പെക്ട്രോ പോളറിനറി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (SHAPE) എന്ന ഒരു ഉപകരണം മാത്രമാണ് പ്രൊപ്പൽഷൻ മോഡ്യൂളിൽ ഉണ്ടായിരുന്നത്.
advertisement
ആഗസ്റ്റ് 17 നാണ് പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡറിൽ നിന്നും വേർപെട്ടത്. അടുത്ത ആറു മാസത്തേക്ക് കൂടി മോഡ്യൂൾ ചന്ദ്രനെ വലം വയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 100 കി മീ അകലെയുള്ള ഭ്രമണപഥത്തിൽ വരെ ലാൻഡർ മോഡ്യൂളിനെ എത്തിക്കാനും ശേഷം അതിൽ നിന്നു വേർപെടുക എന്നതുമാണ് പ്രൊപ്പഷൻ മൊഡ്യൂളിന് ഉണ്ടായിരുന്ന പ്രധാന ദൗത്യം എന്ന് ഐഎസ്ആർഒ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
LMV3 (Launch Vehicle Mark 3) ഉപയോഗിച്ചുള്ള ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം വിജയിച്ചതിനെത്തുടർന്ന് ഒരു മാസത്തിന് ശേഷവും മൊഡ്യൂളിൽ 100 കിലോഗ്രാമിൽ അധികം ഇന്ധനം അവശേഷിച്ചുവെന്നും മൂന്ന് മാസത്തോളം SHAPE ഉപയോഗിച്ച് ഭൂമിയെ നിരീക്ഷിക്കാനാണ് ആദ്യം പദ്ധതിയിട്ടത് എന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ ആദ്യം പദ്ധതിയിൽ ഇല്ലായിരുന്നുവെന്നും എന്നാൽ ഓരോ ഘട്ടത്തിലുമുള്ള ചന്ദ്രയാൻ -3 ന്റെ വിജയകരമായ ദൗത്യം പ്രൊപ്പഷൻ മോഡ്യൂളിനെ തിരികെ എത്തിക്കാൻ സഹായിച്ചുവെന്നും പ്രൊജക്റ്റ് ഡയറക്ടർ വീരമുത്തുവേൽ പറഞ്ഞു.
advertisement
മൊഡ്യൂളിനെ തിരികെ എത്തിക്കാനുള്ള പദ്ധതികൾക്ക് ഒക്ടോബറിലാണ് ഐഎസ്ആർഒ തുടക്കമിട്ടത്. ഒക്ടോബർ 9 നാണ് ആദ്യമായി മോഡ്യൂളിന്റെ ഭ്രമണ പാത ക്രമീകരിച്ചത്. ചന്ദ്രനിൽ നിന്നും 150 കി മീ ഉയരത്തിലായിരുന്ന മോഡ്യൂളിനെ 5112 കി മീ ഉയരത്തിലേക്ക് മാറ്റി. രണ്ടാമത്തെ ഭ്രമണ പാത ക്രമീകരണത്തിലൂടെ ഭൂമിയെ ചുറ്റുന്ന 1.8 ലക്ഷം കി മീ ×3.8 ലക്ഷം കി മീ ഭ്രമണപഥത്തിലേക്ക് മൊഡ്യൂളിനെ എത്തിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 13 ന് ഇത് വിജയകരമായി നടപ്പാക്കുകയും ചെയ്തു.
advertisement
നിലവിൽ പ്രൊപ്പഷൻ മോഡ്യൂൾ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്.13 ദിവസത്തോളം മോഡ്യൂൾ ഈ ഭ്രമണപഥത്തിൽ തുടരും. ഭൂമിയുടെ മറ്റ് സാറ്റ്ലൈറ്റുകൾ ഒന്നും ഇതിന് തടസ്സമാകില്ല എന്ന് ഐഎസ്ആർഒ വ്യക്തമാക്കി. മൊഡ്യൂളിനെ തിരികെ എത്തിക്കുന്നതിലൂടെ ഭാവിയിൽ ചന്ദ്രനിൽ നിന്ന് പേടകങ്ങൾ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ദൗത്യങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 07, 2023 7:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചന്ദ്രയാൻ 3യുടെ പ്രൊപ്പൽഷൻ മൊഡ്യൂൾ ISRO തിരികെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചു; പരീക്ഷണം വിജയം