പെൺകുഞ്ഞുങ്ങളുടെ സുരക്ഷയുടെ കാര്യം രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി
- Published by:ASHLI
- news18-malayalam
Last Updated:
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും വിഷ്ണു ദേവ് സായി വ്യക്തമാക്കി
കേരളത്തിൽ നിന്നുള്ള രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെ സംബന്ധിക്കുന്ന വിഷയത്തിൽ രാഷ്ട്രീയവൽകരിക്കുന്നത് നിർഭാഗ്യകരമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും വിഷ്ണു ദേവ് സായി വ്യക്തമാക്കി. എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന സമാധാനപ്രിയരായ സംസ്ഥാനമാണ് ഛത്തീസ്ഗഡ്.
ബസ്തറിലെ നമ്മുടെ പെൺമക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്.ഈ വിഷയത്തിൽ അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണ്, നിയമം അതിന്റെ വഴിക്ക് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് ആദിവാസി പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഢിലെ ദുർഗിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നഴ്സിങ് പരിശീലനവും ജോലി അവസരങ്ങളും വാഗ്ദാനം ചെയ്താണ് കന്യാസ്ത്രീകൾ നാരായൺപൂർ ജില്ലയിൽ നിന്ന് ഈ പെൺകുട്ടികളെ കൊണ്ടുപോയത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ് ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞുവച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chhattisgarh
First Published :
July 28, 2025 10:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പെൺകുഞ്ഞുങ്ങളുടെ സുരക്ഷയുടെ കാര്യം രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി