advertisement

ഛത്തീസ്ഗഢിൽ മാവോവാദി ആക്രമണത്തിൽ 8 ജവാൻമാർക്ക് വീരമൃത്യു; വാഹനം സ്ഫോടനത്തിൽ തകർത്തു

Last Updated:

മാവോവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്

News18
News18
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 8 ജവാൻമാരും ഡ്രൈവറും കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.
ബസ്തർ മേഖലയിലെ കുത്രുവിലേക്ക് പോവുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയാണ് ആക്രമണമുണ്ടായത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
കുത്രു ബെദ്രെ റോഡിൽ സ്ഫോടക വസ്തു സ്ഥാപിച്ച് വാഹനം കടന്നുപോകുമ്പോൾ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു. മാവോവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച വൈകിട്ട് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 5 മാവോവാദികളെ വധിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരേ മാവോവാദികളുടെ ആക്രമണമുണ്ടായത്.
advertisement
Summary: A group of Naxalites on Monday blew up a vehicle carrying police personnel with an improvised explosive device in Chhattisgarh’s Bijapur district. At least nine people – including eight jawans and the driver – have been confirmed dead in the incident so far, according to police.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഛത്തീസ്ഗഢിൽ മാവോവാദി ആക്രമണത്തിൽ 8 ജവാൻമാർക്ക് വീരമൃത്യു; വാഹനം സ്ഫോടനത്തിൽ തകർത്തു
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement