വൈറസ് ഗവേഷണത്തിന് വുഹാൻ ലാബിന് നൊബേൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി ചൈന
- Published by:Joys Joy
- trending desk
Last Updated:
സി സി പി ഭരണകൂടത്തിന്റെ അഭിലാഷം ലോകത്തോട് കാണിക്കുക മാത്രമല്ല, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്വേച്ഛാധിപത്യവും എത്രമാത്രം മനുഷ്യത്വരഹിതമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു ചൈനയുടെ ഈ ആവശ്യം എന്നു പറഞ്ഞ അദ്ദേഹം കോവിഡ് -19 ഒരു ലാബ് അപകടം മൂലമല്ല ഉണ്ടായതെന്നും ചൈനീസ് സർക്കാർ എതിരാളികളെ നശിപ്പിക്കാൻ മനപ്പൂർവ്വം പുറത്തുവിട്ടതാണെന്നും ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
കൊറോണ വൈറസ് ഗവേഷണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് വുഹാനിലെ ലബോറട്ടറിക്ക് നോബൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി ചൈന. അടുത്തിടെ നടന്ന പത്രസമ്മേളനത്തിലാണ് കൊറോണ വൈറസ് രോഗത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ചൈനയിലെ വുഹാൻ ലാബിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാ ലിജിയാൻ പറഞ്ഞത്. ചൈനയുടെ മികച്ച സയൻസ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ലാബ് എന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ചൈനീസ് അക്കാദമി ഓഫ് സയൻസസ് 2021ൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അതിന്റെ ‘മികച്ച ശാസ്ത്ര സാങ്കേതിക നേട്ടത്തിനുള്ള സമ്മാനത്തിനായി’ തിരഞ്ഞെടുത്തിരുന്നു.
advertisement
2019ൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതു മുതൽ ചൈനയുടെ വുഹാൻ ലാബ് വിവാദങ്ങളുടെ കേന്ദ്രമാണ്. ഒന്നിനു പിറകെ ഒന്നായി, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2ന്റെ (SARS-CoV-2) ഉറവിടത്തെക്കുറിച്ച് ലാബിൽ നിരവധി പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ജൈവായുധം രൂപപ്പെടുത്തുന്നതിനായി ചൈന വവ്വാലുകളിൽ പരീക്ഷണങ്ങൾ നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളും ചൈനയുടെ സ്വന്തം വൈറോളജിസ്റ്റുകളും അവകാശപ്പെടുന്നു. ജീവകണങ്ങൾ ആകസ്മികമായി ലാബിൽ നിന്ന് രക്ഷപ്പെട്ടിരിക്കാം എന്ന് കണക്കു കൂട്ടപ്പെടുന്നുവെങ്കിലും ഇതുവരെ ഇത്തരം അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
advertisement
വുഹാൻ ലാബിൽ നിന്ന് കൊറോണ വൈറസ് ചോർന്നതായി അവകാശപ്പെടുന്ന ആദ്യത്തെ വ്യക്തികളിൽ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാൻ ഉൾപ്പെടുന്നു. ചൈനയുടെ നോബൽ സമ്മാനം നൽകണമെന്നുള്ള ആവശ്യത്തോടുള്ള പ്രതികരികരണമായി അവർ ന്യൂസ് 18നോട് പറഞ്ഞത് ഇങ്ങനെയാണ്: 'വുഹാൻ ലാബിനായി നോബൽ സമ്മാന നാമനിർദേശം ചൈന ആവശ്യപ്പെട്ടത് ഭ്രാന്താണെന്ന് തോന്നുന്നു. കൂടുതൽ കൂടുതൽ തെളിവുകൾ പുറത്തു വരുമ്പോൾ, ആളുകൾ മനസ്സിലാക്കുന്നത് കോവിഡ് -19 പാൻഡെമിക് ഉത്ഭവിച്ചത് വുഹാനിലാണെന്നാണ്. എന്നാൽ, വൈറസിന്റെ വകഭേദങ്ങൾ മാറ്റി പരീക്ഷിച്ചു നേട്ടമുണ്ടാക്കുന്നതിലാണ് ലാബുകൾ ഏർപ്പെട്ടിരിക്കുന്നത്. നൊബേൽ നാമനിർദ്ദേശം ലോകത്തോടുള്ള ചൈനയുടെ കാഴ്ചപ്പാട് വ്യക്തമായി കാണിക്കുന്നു, അത് വൈരുദ്ധ്യാത്മകവും എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുക്തിക്ക് തികച്ചും അനുയോജ്യവുമാണ്.'
advertisement
സി സി പി ഭരണകൂടത്തിന്റെ അഭിലാഷം ലോകത്തോട് കാണിക്കുക മാത്രമല്ല, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്വേച്ഛാധിപത്യവും എത്രമാത്രം മനുഷ്യത്വരഹിതമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു ചൈനയുടെ ഈ ആവശ്യം എന്നു പറഞ്ഞ അദ്ദേഹം കോവിഡ് -19 ഒരു ലാബ് അപകടം മൂലമല്ല ഉണ്ടായതെന്നും ചൈനീസ് സർക്കാർ എതിരാളികളെ നശിപ്പിക്കാൻ മനപ്പൂർവ്വം പുറത്തുവിട്ടതാണെന്നും ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
advertisement
'കോവിഡ് വൈറസിന്റെ ജനിതകഘടന അനുവര്‍ത്തനം ആദ്യമായി തിരിച്ചറിഞ്ഞത് ചൈനീസ് ശാസ്ത്രജ്ഞരാണ്. പക്ഷേ, അതിനർത്ഥം വുഹാൻ കൊറോണ വൈറസിന്റെ ഉറവിടമാണെന്നും വൈറസ് ചൈനീസ് ശാസ്ത്രജ്ഞരാണ് നിർമിച്ചതെന്നും അനുമാനിക്കാൻ കഴിയില്ല' - ചൈനീസ് ശാസ്ത്രഞ്ജനായ ഷാവു ലിജിയാൻ പറഞ്ഞു. ലാബിനായി നോബൽ സമ്മാനം വേണമെന്ന ചൈനയുടെ വാർത്തയോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു. ലാബാണ് വൈറസിന്റെ യഥാർത്ഥ ഉറവിടമെന്ന് വിശ്വസിക്കുന്ന ട്വിറ്ററിൽ പലരും മന്ത്രാലയത്തെ വിമർശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2021 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വൈറസ് ഗവേഷണത്തിന് വുഹാൻ ലാബിന് നൊബേൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി ചൈന