പിഎസ്‍സി കോച്ചിങ് ക്ലാസിനിടെ സൈലന്റ് അറ്റാക്ക്; കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Last Updated:

പെട്ടെന്നു തന്നെ മറ്റുവിദ്യാര്‍ഥികളും മാധവിന് സഹായവുമായി എത്തി. എന്നാല്‍, സ്വകാര്യ ആശുപത്രിയില്‍ മാധവിനെ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു

മധ്യപ്രദേശിലെ ഇന്ദോറില്‍ പരിശീലന ക്ലാസിനിടെ വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭന്‍വാര്‍കുവാന്‍ സ്വദേശിയായ മാധവ്(18) എന്ന കോളേജ് വിദ്യാര്‍ഥിയാണ് മരിച്ചത്. മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പ്രവേശന പരീക്ഷിക്കുവേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്. ക്ലാസിനിടെ വിദ്യാര്‍ഥിക്ക് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മാധവിന് ഹൃദയാഘാതം ഉണ്ടാകുന്നതിന്റെയും തുടര്‍ന്ന് മരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഊര്‍ജസ്വലനായി ഇരിക്കുന്ന മാധവിനെയാണ് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ കഴിയുക. പത്ത് സെക്കന്‍ഡിന് ശേഷം മേശയിലേക്ക് താഴ്ന്നു കിടക്കുന്നതും അസ്വസ്ഥനാകുന്നതും കാണാം. തൊട്ടടുത്തിരുന്ന വിദ്യാര്‍ഥി മാധവിനെ ആശ്വസിപ്പിക്കുന്നതും അധ്യാപകന്‍ ഇത് ശ്രദ്ധിക്കുന്നതും കാണാന്‍ കഴിയും. തൊട്ടുപിന്നാലെ മാധവ് നിലത്തേക്ക് മറിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്നു തന്നെ മറ്റുവിദ്യാര്‍ഥികളും മാധവിന് സഹായവുമായി എത്തി. എന്നാല്‍, സ്വകാര്യ ആശുപത്രിയില്‍ മാധവിനെ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരിശീലന കേന്ദ്രത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ വലിയതോതിലാണ് പ്രചരിക്കുന്നത്. ഇത് സൈലന്റ് അറ്റാക്ക് ആണെന്നും സമീപ ആഴ്ചകളില്‍ ഇത്തരത്തില്‍ നാലുപേരെങ്കിലും ഇൻഡോറിൽ മരണപ്പെട്ടതായും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക ലക്ഷണങ്ങളൊന്നുമില്ലാതെ വരുന്ന ഹൃദയാഘാതത്തെയാണ് നിസൈലന്റ് അറ്റാക്ക് (silent heart attack) എന്നു പറയുന്നത്. ഇത്തരം കേസുകളില്‍ നേരത്തെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.
advertisement
55 വയസ്സുള്ള വ്യവസായി വ്യായാമം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മരണപ്പെട്ട കേസ് അടുത്തിടെയാണ് റിപ്പോര്‍ട്ടു ചെയ്തത്. 16 വയസ്സുള്ള വിദ്യാര്‍ഥിനിയും സ്‌കൂളില്‍വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട വാര്‍ത്ത കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഐഐടി കാണ്‍പൂരിലെ മുതിര്‍ന്ന പ്രൊഫസറും പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
പിഎസ്‍സി കോച്ചിങ് ക്ലാസിനിടെ സൈലന്റ് അറ്റാക്ക്; കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement