Piyush Goyal| ജിഎസ്ടി പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചു; പ്രധാനമന്ത്രിയെ പ്രശംസിച്ച് പിയൂഷ് ഗോയൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
അമേരിക്കയുടെ ഇറക്കുമതി തീരുവ വർധന, ഇന്ത്യയുടെ ജിഡിപി വളർച്ച തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഗോയൽ സംസാരിച്ചു
ന്യൂഡൽഹി: വ്യാപാരബന്ധങ്ങൾ ലളിതമാക്കുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് നിർണായകമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. വികസിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പാതയാണ് സംരംഭം ചെയ്യുന്നതിനുള്ള എളുപ്പവഴിയെന്നും, അതിന് വഴിയൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം പ്രശംസിച്ചു.
ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിൻ്റെ നികുതിഘടനയെ മാറ്റിമറിച്ചു. ഇത് വ്യവസായങ്ങൾക്കും സാധാരണക്കാർക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും ഗോയൽ പറഞ്ഞു. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പിയൂഷ് ഗോയൽ.
ഇന്ത്യയുടെ സുപ്രധാന നികുതി പരിഷ്‌കരണങ്ങളെക്കുറിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ വർധനവുമൂലം നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമാണ് അഭിമുഖത്തിൽ വാണിജ്യ മന്ത്രി സംസാരിച്ചത്. അമേരിക്കയുടെ ഇറക്കുമതി തീരുവ വർധന, ഇന്ത്യയുടെ ജിഡിപി വളർച്ച തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഗോയൽ സംസാരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 04, 2025 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Piyush Goyal| ജിഎസ്ടി പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചു; പ്രധാനമന്ത്രിയെ പ്രശംസിച്ച് പിയൂഷ് ഗോയൽ