'ടൗട്ടെ' മധ്യകിഴക്കൻ അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയതിനെ തുടർന്ന്. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ റെഡ് മെസ്സേജ് നൽകിയിരിക്കുകയാണ്. മധ്യകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട 'ടൗട്ടെ' അതിതീവ്ര ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസം രാത്രിയോടെ ദിയുവിന് 20 കി.മീ വടക്കു കിഴക്കായി മണിക്കൂറിൽ പരമാവധി 190 കിലോമീറ്റർ വരെ വേഗതയിൽ സൗരാഷ്ട്രയിൽ തീരം തൊട്ടിരുന്നു.
കരയിൽ പ്രവേശിച്ചതിനുശേഷം ഇതിൻറെ ശക്തി ക്ഷയിച്ച് അതിശക്ത ചുഴലിക്കാറ്റായി മാറി ദിയുവിന് 30 കി. മീ വടക്കു- വടക്കു കിഴക്കു മാറിയും അഹമ്മദാബാദിന് 280 കി. മീ തെക്ക് -തെക്ക് പടിഞ്ഞാറ് മാറിയും സൗരാഷ്ട്രയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
Also Read-
മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താന്‍ ശ്രമം; ആഗോള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നു; മുഖ്യമന്ത്രികേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് കൂടി തുടരുമെന്നതിനാൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ഇടവേളകളിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം തന്നെ ചുഴലിക്കാറ്റിന്‍റ പശ്ചാത്തലത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും വൻനാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഗുജറാത്തിൽ താഴ്ന്ന തീരപ്രദേശങ്ങളഇൽ നിന്നും ഒന്നരലക്ഷത്തോളം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്.
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്ത് ആറു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടുബോട്ടുകള്‍ മുങ്ങി തുടര്‍ന്ന് മൂന്ന് ജീവനക്കാരെയും കാണാതായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.