പ്രകടന പത്രിക പുറത്തുവിട്ട് ഡിഎംകെ, തമിഴ്നാട്ടിൽ 75 ശതമാനം ജോലികൾ സ്വദേശികൾക്ക് നൽകുമെന്ന് വാഗ്ദാനം

Last Updated:

സംസ്ഥാനത്തെ പ്രമുഖ ഹിന്ദു ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടത്തിന് പോകുന്ന ഒരു ലക്ഷം തീർത്ഥാടകർക്ക് 25,000 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും ഡിഎംകെ വാഗ്ദാനം ചെയ്യുന്നു.

ചെന്നൈ: ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. ഡാറ്റാ കാർഡടങ്ങുന്ന കംപ്യൂട്ടർ ടാബ്ലറ്റ് സൗജന്യമായി നൽകും, സംസ്ഥാനത്തെ ജോലികളിൽ 75 ശതമാനം നാട്ടുകാർക്ക് നൽകാ൯നിയമ നിർമ്മാണം നടത്തും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പാർട്ടി മുന്നോട്ട് വെക്കുന്നത്.
സംസ്ഥാനത്തെ പ്രമുഖ ഹിന്ദു ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടത്തിന് പോകുന്ന ഒരു ലക്ഷം തീർത്ഥാടകർക്ക് 25,000 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും ഡിഎംകെ വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്തെ പ്രസവാവധി കാലയളവും, ഇവർക്കുള്ള ധനസഹായവും വർദ്ധിപ്പിക്കുമെന്നും, ഇന്ദന വില കുറക്കുമെന്നും വാഗ്ദാനം ചെയ്യുന്ന ഡിഎംകെ നീറ്റ് പരീക്ഷ നിരോധിക്കാനുള്ള നടപടികൾ ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിഎംകെ സർക്കാർ ഭരണത്തിൽ വന്നാൽ കുടുംബത്തിൽ നിന്ന് ആദ്യം ഡിഗ്രി പഠനം പൂർത്തിയാക്കുന്ന ആളുകൾ സർക്കാർ സർവ്വീസുകളിൽ പ്രത്യേക മു൯ഗണന നൽകുമെന്നും സ്വകാര്യ ജോലികളിൽ സംവരണം നടപ്പിൽ വരുത്താ൯ സമ്മർദ്ധം ചെലുത്തുമെന്നും പാർട്ടി പ്രസിഡണ്ട് എംകെ സ്റ്റാലിൽ പറഞ്ഞു. ചെറുകിട കർഷകർക്ക് പ്രത്യേക സബ്സിഡി നൽകുമെന്നും പ്രകടന പത്രിക പുറത്തിറക്കെവേ അദ്ദേഹം പറഞ്ഞു.
advertisement
"സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ടാബ്ലറ്റും ഡാറ്റയും സൗജന്യമായി നൽകും," പാർട്ടി ആസ്ഥാനമായ അറിവാലയത്തിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ സ്റ്റാലി൯ പറഞ്ഞു.
ഭരണത്തിൽ വന്നാൽ പെട്രോൾ വിലയിൽ അഞ്ച് രൂപയും ഡീസൽ വിലയിൽ നാലു രൂയുംപ കുറക്കുമെന്നും സ്റ്റാലി൯ അവകാശപ്പെട്ടു. ടാക്സ് വെട്ടിക്കുറച്ചായിരിക്കും പെട്രോൾ വില കുറക്കേണ്ടി വരിക. കൂടാതെ, എൽപിജി വിലയിൽ നൂറു രൂപയുടെ സബ്സിഡി നടപ്പിൽ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മു൯ മുഖ്യമന്ത്രി ജെ ജയലളിത 2016 ൽ മരണപ്പെട്ടതിനെ തുടർന്ന് രൂപീകരിച്ച അറുമുഖ സ്വാമി കമ്മിറ്റിയുടെ പഠന റിപ്പോർട്ട് സമർപ്പണം വേഗത്തിലാക്കാ൯ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഡിഎംകെ ഭരണത്തിൽ വന്നാൽ സംസ്ഥാനത്തെ ജോലികളിൽ 75 ശതമാനവും സ്വദേശികൾക്ക് നൽകൽ നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരാനാണ് പാർട്ടി പദ്ധതിയിടുന്നത്.
തമിഴ്നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങൾ നവീകരിക്കാ൯ 1000 കോടി രൂപ മാറ്റി വെക്കുമെന്ന് പറഞ്ഞ സ്റ്റാലി൯ ചർച്ചുകൾക്കും പള്ളികൾക്കുമായി 200 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
മികവുന്ന ജല സേചന പ്രവർത്തനങ്ങൾ, കുടിവെള്ള വിതരണം ക്രമീകരിക്കുക, സർക്കാർ ജോലികളിലെ സ്ത്രീ സംവരണം വർദ്ധിപ്പിക്കുക, വാർദ്ധക്യ പെ൯ഷ൯ തുക വർദ്ധിപ്പിക്കുക എന്നിവയാണ് പ്രകടന പത്രികയിലെ മറ്റു പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ.
സംസ്ഥാനത്തുടനീളെ വിശപ്പ് നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കലൈങ്കർ ഉണവാകം ഭക്ഷണാലയങ്ങകൾ തുടങ്ങുമെന്നും ഡിഎംകെ ഉറപ്പു നൽകുന്നു.
advertisement
DMK, MK STALIN, TAMIL NADU, TAMIL NADU ASSEMBLY POLLS
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രകടന പത്രിക പുറത്തുവിട്ട് ഡിഎംകെ, തമിഴ്നാട്ടിൽ 75 ശതമാനം ജോലികൾ സ്വദേശികൾക്ക് നൽകുമെന്ന് വാഗ്ദാനം
Next Article
advertisement
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
  • * സൗന്ദര്യ ശസ്ത്രക്രിയകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഉത്തരകൊറിയ കർശന നടപടികളുമായി.

  • * ശസ്ത്രക്രിയ ചെയ്ത സ്ത്രീകളും ഡോക്ടർമാരും പരസ്യ വിചാരണ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ.

  • * മുടിവെട്ടൽ പോലുള്ള കാര്യങ്ങളിലും യുവാക്കൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

View All
advertisement